വേങ്ങര ഉപതിരഞ്ഞെടുപ്പ്: എ പി വിഭാഗത്തിനും എസ്.ഡി.പി.ഐ ക്കുമെതിരെ പി കെ ഫിറോസ്

Thursday September 28th, 2017
2

മലപ്പുറം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എസ്.ഡി.പി.ഐയെയും മണ്ഡലത്തിലെ പ്രമുഖ മുസ്ലിംസംഘടനയായ എ.പി വിഭാഗം സുന്നികളെയും അതിരൂക്ഷമായി വിമര്‍ശിച്ച് മുസ്ലിംയൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. മാതൃഭൂമി ഡോട്ട് കോമിനു നല്‍കിയ അഭിമുഖത്തിലാണ് ഇരുസംഘടനകളെയും വിമര്‍ശിച്ച് പി കെ ഫിറോസ് നിലപാട് വ്യക്തമാക്കിയത്.
എസ്.ഡി.പി.ഐ മല്‍സരിക്കുന്നത് വിഭാഗീയത വളര്‍ത്താനാണ്. ആര്‍.എസ്.എസിനെപ്പോലെ തന്നെ വര്‍ഗീയത പ്രചരിപ്പിച്ച് വൈകാരികമായി മുസ്ലിംസമുദായത്തെ ധ്രുവീകരിക്കാനാണ് അവരുടെ ശ്രമം. ലോകസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതിരുന്നത് വോട്ടര്‍മാരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ലാത്തതു കൊണ്ടായിരുന്നു. കൊടിഞ്ഞിയിലെ ഫൈസലിനെ കൊലപ്പെടുത്തിയതിലൂടെ ആര്‍.എസ്.എസ് നല്‍കിയ സന്ദേശം ആരെങ്കിലും ഹിന്ദുമതം ഉപേക്ഷിച്ചാല്‍ അവര്‍ക്കു വധശിക്ഷയായിരിക്കുമെന്നാണ്. മറുപുറത്ത് ഫൈസല്‍ വധക്കേസിലെ പ്രതി കൊല്ലപ്പെട്ടതിലൂടെ എസ്.ഡി.പി.ഐ നല്‍കുന്ന സന്ദേശം ഇസ്ലാമിലേക്ക് വന്നവരെ ആരെങ്കിലും കൊലപ്പെടുത്തിയാല്‍ അവരെ വകവരുത്താന്‍ തങ്ങള്‍ മാത്രമെ ഉള്ളൂ എന്നാണ്. ഇതുരണ്ടും നാടിനാപത്താണ്. എസ്.ഡി.പി.ഐയെ മുസ്ലിംലീഗിന്റെ കോമണ്‍പ്ലാറ്റ്‌ഫോമിലേക്ക് അടുപ്പിക്കേണ്ട എന്നതാണ് പാര്‍ട്ടി നിലപാട്.
അതെ സമയം, കാന്തപുരം വിഭാഗത്തെ അടുപ്പിക്കുന്നതില്‍ പാര്‍ട്ടിക്ക് വിയോജിപ്പില്ല. എന്നാല്‍ പലപ്പോഴും അവര്‍ ഒഴിഞ്ഞു മാറുകയാണ്. സി.പി.എമ്മിന്റെ ന്യൂനപക്ഷ പ്രേമത്തിലെ കാപട്യം തിരിച്ചറിയാന്‍ എ.പി വിഭാഗത്തിനായിട്ടില്ലെന്നും ഫിറോസ് പറയുന്നു.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം