ആശയക്കുഴപ്പത്തിനൊടുവില്‍ സ്ഥാനാര്‍ഥിയെ ഒപ്പിച്ച് ബി.ജെ.പിയും വേങ്ങരയില്‍

Friday September 22nd, 2017
2

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെത്തിയത് അവസാന നിമിഷം. സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിലും പ്രഖ്യാപിക്കുന്നതിലും പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രശ്‌നങ്ങളാണ് നീളാന്‍ കാരണമായത്. ന്യൂനപക്ഷ മോര്‍ച്ച ജില്ല ഭാരവാഹിയാകും സ്ഥാനാര്‍ഥിയെന്നാണ് ജില്ല നേതൃത്വം ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, സംസ്ഥാന നേതാക്കള്‍ മത്സരിക്കട്ടെയെന്ന തീരുമാനത്തിലേക്കത് വഴിമാറിയതോടെ ജനറല്‍ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നുവന്നു. ശോഭ സുരേന്ദ്രന്‍ മത്സരിക്കാന്‍ സന്നദ്ധതയറിയിച്ചെങ്കിലും ജില്ലാ നേതൃത്വം എതിര്‍ത്തതോടെ ചര്‍ച്ച വീണ്ടും വഴിമുട്ടി. ജില്ലയില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു അവരുടെ നിലപാട്.
വേങ്ങര മണ്ഡലത്തില്‍നിന്നുള്ളവരും എന്‍.ഡി.എ സഖ്യകക്ഷികളും ഇതിനൊപ്പം നിന്നു. ഒടുവില്‍ സ്ഥാനാര്‍ഥി ലിസ്റ്റ് ഒരാഴ്ച മുമ്പ് സംസ്ഥാന കമ്മിറ്റിക്ക് കൈമാറുകയും അവര്‍ കേന്ദ്ര നേതൃത്വത്തിന് അയക്കുകയും ചെയ്തു. സ്ഥാനാര്‍ഥി ആകാത്തതിനാല്‍ വ്യാഴാഴ്ച നിശ്ചയിച്ച തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം വെള്ളിയാഴ്ചയിലേക്ക് മാറ്റേണ്ടി വന്നു. ഇതോടെ പത്രികസമര്‍പ്പണം അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം ജില്ലാ പ്രസിഡന്റ് ജിനചന്ദ്രന്‍ മാസ്റ്ററെ സ്ഥാനാര്‍ഥിയായി പ്രഖ്യാപനം നടത്തുകയായിരുന്നു. കഴിഞ്ഞ തവണ ബി.ജെ.പിയുടെ പി.ടി. ആലിഹാജിക്ക് 7055 വോട്ടാണ് ഇവിടെ ലഭിച്ചത്.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം