മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ്; കെ സുരേന്ദ്രന് കോടതിയുടെ രൂക്ഷ വിമര്‍ശനം

Tuesday September 19th, 2017

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് യുഡിഎഫിലെ പി ബി അബ്ദുര്‍റസാഖ് എംഎല്‍എയായി വിജയിച്ചതിനെ ചോദ്യംചെയ്ത് എതിര്‍ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ ഫയല്‍ ചെയ്ത കേസില്‍ ആറുപേര്‍ക്ക് ഹൈക്കോടതി വാറന്റ് അയച്ചു. മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് റിഷാദ്, മുഹമ്മദ് നിയാസ്, ഉപ്പള സ്വദേശികളായ മുഹമ്മദ് അഫ്‌സല്‍, അബ്ദുല്‍ അസീസ്, എസ് എം ഖലീല്‍, കുമ്പളയിലെ അഹമ്മദ് റാഫി എന്നിവര്‍ക്കാണ് സമന്‍സ് കൈപറ്റിയിട്ടും കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് വാറന്റ് അയച്ചത്. കേസില്‍ ഇതിനകം 175 പേരെ കോടതി നേരിട്ട് വിസ്തരിച്ചു. 11 പേരെ സാക്ഷി വിസ്താരത്തില്‍ നിന്നും ഒഴിവാക്കി. 259 സാക്ഷികളുടെ പട്ടികയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി കോടതിയില്‍ നല്‍കിയിരുന്നത്.

യഥാസമയം സാക്ഷികളെ ഹാജരാക്കാത്തതിനും പ്രവാസികളെ കോടതിയില്‍ കൊണ്ടുവരുന്നതിനുള്ള വിമാനടിക്കറ്റിനുള്ള തുക കെട്ടിവക്കാത്തതിലും കെ സുരേന്ദ്രനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ചൊവ്വാഴ്ച ഇതില്‍ വിശദീകരണം നല്‍കാനും കോടതി നിര്‍ദേശം നല്‍കി. കേസ് അനന്തമായി നീട്ടിക്കൊണ്ടു പോവുകയാണെന്നും കോടതി നിരീക്ഷിച്ചു. 89 വോട്ടുകള്‍ക്കാണ് പി ബി അബ്ദുര്‍റസാഖ് തിരഞ്ഞെടുക്കപ്പെട്ടത്. കള്ളവോട്ടും പരേതാത്മാക്കളുടെ വോട്ടും ചെയ്താണ് വിജയിച്ചതെന്നാണ് എതിര്‍സ്ഥാനാര്‍ഥിയുടെ ആരോപണം. മരിച്ചവരുടേതെന്ന പേരില്‍ ലിസ്റ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും ഇതില്‍ ഭൂരിഭാഗം പേരും തങ്ങള്‍ ജീവനോടെയാണെന്നും സ്വയം വോട്ട് ചെയ്തതാണെന്നും കോടതിയില്‍ നേരിട്ടെത്തി ബോധ്യപ്പെടുത്തിയിരുന്നു. വിചാരണ 27ലേക്ക് മാറ്റി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം