മ്യാന്‍മര്‍ ഭൂപടത്തില്‍ നിന്ന് റോഹിങ്ക്യകളെ തുടച്ചു നീക്കിയതായി സാറ്റലൈറ്റ് റിപോര്‍ട്ട്

Tuesday September 19th, 2017
2

യാംഗോന്‍: തലമുറകളായി തങ്ങളുടെ ജന്മരാജ്യമെന്ന് റോഹിങ്ക്യന്‍ മുസ്ലിംകള്‍ വിളിക്കുന്നത് മ്യാന്‍മറിനെയാണ്. പക്ഷെ ഒരു ജനതയെ തന്നെ തങ്ങളുടെ ഭൂപടത്തില്‍ നിന്നും മായ്ച്ചുകളയാന്‍ മ്യാന്‍മറിന് കഴിഞ്ഞിരിക്കുന്നു. സാറ്റലൈറ്റ് സര്‍വെകളില്‍ പോലും ഈ ജനതയുടെ വിവരം ലഭ്യമല്ലെന്നാണറിയുന്നത്. മുസ്ലിം തീവ്രവാദികളുടെ ആക്രമണത്തിനുള്ള മറുപടിയെന്ന രീതിയില്‍ കഴിഞ്ഞ മാസം തുടര്‍ച്ചയായുണ്ടായ സെനിക ആക്രമണങ്ങളില്‍ റഖൈനിലെ ആയിരത്തോളം വീടുകളാണ് അഗ്‌നിക്കിരയായത്. കലാപത്തെ തുടര്‍ന്ന് ബുദ്ധിസ്റ്റ് രാജ്യമായ മ്യാന്‍മറില്‍ നിന്ന് 417,000 പേര്‍ ബംഗ്‌ളാദേശിലേക്ക് അഭയാര്‍ഥികളായി പലായനം ചെയ്തുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

തങ്ങള്‍ക്ക് മുന്‍പേ പലായനം ചെയ്ത പതിനായിരങ്ങളുടെ കൂട്ടത്തില്‍ ചേരാനായിരുന്നു ഇവരുടേയും വിധി. വംശനാശത്തില്‍ നിന്നും രക്ഷപ്പെടാനായി ഇന്നും ഇവര്‍ കൂട്ടത്തോടെ പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. മണ്‍സൂണിന്റെ താണ്ഡവത്തിനിടയിലും കടലിലൂടെ ചെറിയ മരബോട്ടുകളില്‍ കയറി ജീവന്‍ പണയം വെച്ച് ഇവര്‍ ബംഗ്‌ളാദേശിലെ അഭയാര്‍ഥി ക്യാമ്പിലെത്തുന്നു. തങ്ങള്‍ ജന്മദേശമെന്ന് വിളിക്കുന്ന മ്യാന്‍മറിലേക്ക് എന്നെങ്കിലും തിരിച്ചു വരാന്‍ കഴിയുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാതെ. റോഹിങ്ക്യന്‍ മുസ്ലിംകള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ദുരിതം പിടിച്ച കാലത്തിലൂടെയാണ് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് വംശീയ ന്യൂനപക്ഷങ്ങളെ സഹായിക്കുന്ന അരാക്കന്‍ പദ്ധതി ഡയറക്ടറായ ക്രിസ് ലിവ പറഞ്ഞു. സുരക്ഷ സേന ചിട്ടയോടെ ഓരോ ഗ്രാമങ്ങളായി ഇല്ലാതാക്കി. ഇപ്പോഴും അത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

റഖൈനിലെ മുഴുവനായോ ഭാഗികമായോ കത്തി നശിച്ച നഗരങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ലിവ. റോഹിങ്ക്യകളില്‍ ഭൂരിഭാഗം പേരും താമസിച്ചിരുന്ന ഈ ഭൂവിഭാഗം ഇപ്പോള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായതിനാല്‍ പ്രദേശത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത് ദുഷ്‌ക്കരമാണ്. ആംനസ്റ്റി ഇന്റര്‍നാഷണലും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും പുറത്തുവിട്ട അപൂര്‍വം ചില സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ പോലും പുക മൂടിക്കിടക്കുന്ന ഭൂവിഭാഗങ്ങള്‍ മാത്രമാണ് കാണാനാവുക. എന്നാല്‍ ഇതിന് നേര്‍വിപരീതമായ കണക്കാണ് സര്‍ക്കാര്‍ നല്‍കുന്നത്. യു.എന്‍ റിപ്പോര്‍ട്ടറായ യാംഗ് ലീ 1,000ത്തോളം നാട്ടുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പറയുമ്പോള്‍ സര്‍ക്കാരിന്റെ കണക്കില്‍ ഇവര്‍ വെറും 400 പേര്‍ മാത്രമാണ്. ഇതില്‍ തന്നെ ഭൂരിഭാഗം പേരും തീവ്രവാദികള്‍ ആയിരുന്നെന്നും 30 പേര്‍ മാത്രമാണ് നാട്ടുകാര്‍ എന്നും സര്‍ക്കാര്‍ പറയുന്നു.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം