വേങ്ങരയില്‍ അങ്കത്തട്ടില്‍ നിയമജ്ഞര്‍; പോരാട്ടം മുറുകും

Monday September 18th, 2017
2

വേങ്ങര: ആസന്നമായ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ നിയമജ്ഞര്‍ പടച്ചട്ടയണിഞ്ഞതോടെ പോരാട്ടം മുറുകുമെന്നുറപ്പായി. സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയ ഇടത് വലത് മുന്നണികളും എസ്.ഡി.പി.ഐയും തങ്ങളുടെ സ്ഥാനാര്‍ഥികളായി ഇറക്കിയിരിക്കുന്നത് പ്രമുഖ അഭിഭാഷകരെയാണ്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടനെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയ എസ്.ഡി.പി.ഐ തിരൂര്‍ ബാറിലെ പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അഡ്വ. കെ സി നസീറിനെയാണ് രംഗത്തിറക്കിയത്. തൊട്ടു പിറകെ ഇതെ ബാറിലെ അഭിഭാഷകനായ അഡ്വ. പി പി ബഷീറിനെ സ്ഥാനാര്‍ഥിയായി സി.പി.എമ്മും പ്രഖ്യാപിച്ചു. ഒടുവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്ലിംലീഗ് നേതാവും പ്രഭാഷകനുമായ അഡ്വ. കെ എന്‍ എ ഖാദറും രംഗത്തെത്തിയതോടെയാണ് പോരാട്ടം നിയമജ്ഞര്‍ തമ്മിലാകുമെന്നുറപ്പായത്.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം