22കാരിയെ സുഹൃത്തുക്കള്‍ ബലാല്‍സംഗം ചെയ്ത് കൊന്ന് പെട്ടിയിലാക്കി ഉപേക്ഷിച്ചു

Thursday September 7th, 2017

മുംബൈ: മഹാരാഷ്ട്രയിലെ അംബേര്‍നാഥില്‍ 22കാരിയെ സുഹൃത്തുക്കള്‍ ബലാല്‍സംഗം ചെയ്ത് കൊന്നു. തിങ്കളാഴ്ചയാണ് സംഭവം. നാഗ്പൂര്‍ സ്വദേശിയായ ഐ.ടി എഞ്ചിനീയറാണ് യുവതി. യുവതിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യുട്ട്‌കേസില്‍ ഒളിപ്പിച്ച് കര്‍ണാടകന്‍ അതിര്‍ത്തിയിലുള്ള ബല്‍ഗാമില്‍ ഉപേക്ഷിച്ചവെന്ന് പൊലീസ് പറയുന്നു. നികിലേഷ് പാട്ടീല്‍(24), അക്ഷയ് വലോഡെ(25) എന്നിവരാണ് പ്രതികള്‍. ഇരുവരും പിന്നീട് രത്‌നഗിരി പൊലീസിനു മുമ്പാകെ കീഴടങ്ങി കുറ്റസമ്മതം നടത്തി. പ്രതികളും നാഗ്പൂര്‍ സ്വദേശികളാണ്. മുംബൈയിശല ഐ.ടി കമ്പനിയിലാണ് യുവതി ജോലി ചെയ്യുന്നത്. പ്രതികള്‍ യുവതിയെ ഫോണില്‍ വിളിച്ച് ഞായറാഴ്ച പുണെയില്‍ വച്ച് കാണാമെന്ന് സമ്മതിപ്പിച്ചാണ് കുറ്റകൃത്യം നടപ്പാക്കിയത്.

രണ്ടു പ്രതികളും മറ്റൊരു സുഹൃത്ത് നിലേഷ് ഖൊബ്രഗഡും യുവതിയെ പുണെയില്‍ വച്ച് കാണുകയും അക്ഷയിയുടെ അംബേര്‍നാഥിലെ വീട്ടിലേക്ക് ഒരുമിച്ചു പോവുകയുമായിരുന്നു. എന്നാല്‍ ചില ജോലി പൂര്‍ത്തിയാക്കാനുള്ളതിനാല്‍ നിലേഷ് പെട്ടെന്നു തന്നെ തിരികെ പോയി. മറ്റു രണ്ടുപേര്‍ പെണ്‍കുട്ടിയെ ബലാത്‌സംഗം ചെയ്തു. പൊലീസില്‍ പരാതിപ്പെടുമെന്ന് പെണ്‍കുട്ടി ഭീക്ഷണിപ്പെടുത്തിയതോടെ അവളെ കഴുത്തു ഞെരിച്ച് കൊന്ന് സ്യൂട്ട്‌കേസിനുള്ളിലാക്കുകയായിരുന്നു. ജോലി പൂര്‍ത്തീകരിച്ച് തിരിച്ചു വന്ന നിലേഷിനോട് ഗോവയില്‍ പോകാനുണ്ടെന്ന് പറഞ്ഞ് മൂവരും സ്യൂട്ട്‌കേസുമെടുത്ത് യാത്ര തുടര്‍ന്നു. എന്നാല്‍ വഴിയില്‍ സ്യൂട്ട്‌കേസ് ഉപേക്ഷിച്ചതോടെ നിലേഷ് കാരണമന്വേഷിച്ചു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി എവിടെയെന്നും അന്വേഷിച്ചു. തുടര്‍ന്ന് നിലേഷിനോട് ഇരുവരും സംഭവം വിവരിക്കുകയായിരുന്നു. പ്രതികള്‍ ഉപേക്ഷിച്ച സ്ഥലത്തു നിന്ന് മൃതദേഹം കണ്ടെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തി കുടംബത്തിന് വിട്ടുകൊടുത്തു. മഹാരാഷ്ട്ര, കര്‍ണാടക പൊലീസ് സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം