ആര്‍ത്തവ രക്തം ബെഞ്ചില്‍ പുരണ്ടതിന് ശകാരം; പന്ത്രണ്ടുകാരി ജീവനൊടുക്കി

Thursday August 31st, 2017

ചെന്നൈ: ആര്‍ത്തവ രക്തം ക്ലാസ്സ് മുറിയിലെ ബെഞ്ചില്‍ പുരണ്ടതിന്റെ പേരില്‍ സ്‌കൂള്‍ അധികൃതര്‍ ശകാരിച്ചതിനെത്തുടര്‍ന്ന് പന്ത്രണ്ടുകാരി ജീവനൊടുക്കി. തിരുനെല്‍വേലി പാളയംകോട്ടാണ് സംഭവം. അയല്‍വാസിയുടെ വീടിന്റെ ടെറസിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയാണ് ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ജീവനൊടുക്കിയത്.
ക്ലാസിലിരിക്കവേ യൂണിഫോമിലും ബെഞ്ചിലും മറ്റും രക്തം പുരണ്ടത് സഹപാഠികള്‍ ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന്് പെണ്‍കുട്ടി വിശ്രമമുറിയില്‍ പോകാന്‍ അനുവാദം ചോദിച്ചുവെങ്കിലും അധ്യാപികയും പ്രിന്‍സിപ്പളും പരസ്യമായി ശകാരിക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യാക്കുറിപ്പെഴുതിവെച്ചശേഷം ജീവനൊടുക്കിയത്.
‘എനിക്കറിയില്ല എന്താണ് പറയേണ്ടതെന്ന്. ഇതുവരെ എന്നേപ്പറ്റി ഒരു പരാതിയും നിങ്ങള്‍ കേട്ടിട്ടില്ല. എന്നാല്‍ ടീച്ചര്‍ എന്നെപ്പറ്റി ഇങ്ങിനെയൊക്കെ പരാതിപ്പെട്ടതെന്തിനാണ്?’ പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ ചോദിക്കുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം