ഹാദിയ കേസില്‍ കടുത്ത മനുഷ്യാവകാശലംഘനമെന്ന് വനിതാ കമ്മീഷന്‍

Thursday August 31st, 2017

കൊച്ചി: ഹാദിയ കേസില്‍ മനുഷ്യാവകാശലംഘനം നടന്നതായി വനിത കമീഷന്‍ ചെയര്‍പേഴ്‌സന്‍ എം.സി. ജോസഫൈന്‍. ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്ന ഹാദിയയുടെ അവസ്ഥ കമീഷന് ബോധ്യപ്പെട്ടതാണ്. ഈ അവസ്ഥ സൃഷ്ടിച്ചത് കോടതിയാണ്. സുപ്രീംകോടതിവരെ എത്തിനില്‍ക്കുന്ന കേസില്‍ കൂടുതലൊന്നും പറയാനില്ല. വനിത കമീഷന്‍ മെഗാ അദാലത്തില്‍ പരാതികള്‍ പരിഗണിച്ചശേഷം സംസാരിക്കുകയായിരുന്നു അവര്‍. പെണ്‍കുട്ടികള്‍ വീട്ടുതടങ്കലില്‍ അകപ്പെടുന്ന കേസുകളില്‍ പരാതി കിട്ടിയാല്‍ ഇടപെടും. കുമരകം റിസോര്‍ട്ടില്‍ പെണ്‍കുട്ടി തടങ്കലില്‍ കഴിയുന്നെന്ന ഫേസ്ബുക് പോസ്റ്റ് ശ്രദ്ധയില്‍പെട്ടിട്ടില്ല. പരാതി ലഭിച്ചാല്‍ ഇടപെടും. സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ ഇഷ്ടക്കാര്‍ക്കൊപ്പം ഒളിച്ചോടുന്ന പ്രവണത വര്‍ധിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്തവരാണ് ഭൂരിഭാഗവും. ഇതിനെതിരെ ബോധവത്കരണം നടത്തും.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം