ബിപിന്‍ വധം; മൂന്നു പേര്‍ കസ്റ്റഡിയില്‍

Friday August 25th, 2017
2

തിരൂര്‍: ഫൈസല്‍ വധക്കേസ് രണ്ടാംപ്രതി ബിപിന്‍ കൊല്ലപ്പെട്ട കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. ഇതിലൊരാള്‍ കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ പങ്കെടുത്തയാളാണ് എന്നാണ് പൊലീസ് പറയുന്നത്. കൃത്യത്തില്‍ പങ്കെടുത്തവരിലേക്കെത്തുന്നതിനാണ് മറ്റ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. വ്യാഴാഴ്ച രാവിലെയാണ് ആലത്തിയൂര്‍ പഞ്ഞന്‍പടി കുണ്ടില്‍ ബാബുവിന്റെ മകന്‍ ബിബിന്‍ (24) ആണ് കൊല്ലപ്പെട്ടത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ബിപിന്‍ ഫൈസല്‍ വധക്കേസില്‍ നേരിട്ടു പങ്കെടുത്തയാളാണ്.

തിരൂര്‍ ബി.പി അങ്ങാടിക്കടുത്ത് പുളിഞ്ചോട്ടില്‍ വെച്ച് ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെ ബിപിനെ പിന്തുടര്‍ന്നെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. വെട്ടേറ്റ ബിബിന്‍ ബൈക്കുപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ പിന്തുടര്‍ന്നെത്തി വെട്ടിവീഴ്ത്തുകയായിരുന്നു. പ്രാണരക്ഷാര്‍ഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീടിന്റെ ഗേറ്റിന് മുന്നിലിട്ട് വീണ്ടും വെട്ടുകയായിരുന്നു. പത്തിലേറെ ഭാഗത്ത് വെട്ടേറ്റു. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗസംഘമാണ് വെട്ടിയതെന്നാണ് പൊലീസിന് ലഭിച്ച സൂചന. മുഖംമൂടിയണിഞ്ഞാണ് സംഘമെത്തിയതെന്ന് പ്രദേശവാസികള്‍ മൊഴി നല്‍കി. പുളിഞ്ചോട്-മുസ്‌ലിയാരങ്ങാടി റോഡിലൂടെയാണ് അക്രമികള്‍ രക്ഷപ്പെട്ടത്.

പ്രതികളെ കണ്ടെത്താന്‍ ജില്ല പൊലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാര്‍ സ്ഥലം പരിശോധിച്ചു. വിരലടയാള വിദഗ്ധന്‍ കെ. സതീഷ്ബാബു സ്ഥലത്തെത്തി. മലപ്പുറത്ത് നിന്ന് ഡോഗ് സ്‌ക്വാഡിലെ റിങ്കോ എന്ന നായയെ കൊണ്ടുവന്നെങ്കിലും പ്രതികളുടേതെന്ന് കരുതുന്ന വസ്തുക്കള്‍ ലഭിക്കാതിരുന്നതിനാല്‍ പരിശോധന നടത്തിയില്ല.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം