അജുവര്‍ഗീസിനെ പിന്തുണച്ച് അക്രമിക്കപ്പെട്ട നടി

Tuesday August 1st, 2017
2


കൊച്ചി: ആക്രമണത്തിന് ഇരയായ നടിയുടെ പേര് ഫേസ്ബുക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്തിനെതിരെ ചുമത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജു വര്‍ഗീസ് ഹൈകോടതിയില്‍ ഹരജി നല്‍കി. തനിക്കെതിരെയുള്ള കേസ് റദ്ദാക്കുന്നതില്‍ വിരോധമില്ലെന്ന് കാണിച്ചു ഇരയായ നടിയുടെ സത്യവാങ്മൂലവും അജു വര്‍ഗീസ് ഹരജിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ആക്രമണത്തിനിരയായ നടിയുമായി സൗഹൃദത്തിലാണെന്നും സുഹൃത്ത് എന്ന രീതിയിലാണ് പേര് പരാമര്‍ശിച്ചതെന്നും അജു പറയുന്നു. ദുരുദ്ദേശപരമായല്ല പരാമര്‍ശമെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ അജു ആവശ്യപ്പെടുന്നു.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം