സംഘര്‍ഷഭീതി; ആര്‍.എസ്.എസ് നേതൃപദവികള്‍ രഹസ്യമാക്കാന്‍ നിര്‍ദേശം

Tuesday August 1st, 2017
2


കോഴിക്കോട്: സംസ്ഥാനത്ത് ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുന്ന സാഹചര്യത്തില്‍ സ്വയംസേവകരുടെ സ്ഥാനപ്പേരുകള്‍ രഹസ്യസ്വഭാവത്തോടെ ഉപയോഗിക്കാന്‍ ആര്‍.എസ്.എസ് ഉന്നത കേന്ദ്രങ്ങള്‍ കീഴ്ത്തട്ടിലേക്ക് നിര്‍ദേശം നല്‍കി. ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന ജില്ല ബൈഠക് പോലുള്ള യോഗങ്ങളില്‍ മാത്രമേ സ്വയംസേവകരെ അവരുടെ സ്ഥാനപ്പേരുകളില്‍ അറിയപ്പെടേണ്ടതുള്ളൂ എന്ന സംസ്ഥാന ബൈഠക് തീരുമാനപ്രകാരമാണ് ജില്ല ബൈഠക്കുകളില്‍ പ്രവര്‍ത്തകര്‍ക്ക് പുതിയ നിര്‍ദേശം നല്‍കിയത്.
ഓരോ ജില്ലയിലും ജില്ല കാര്യവാഹക്, സഹ കാര്യവാഹക്, താലൂക്ക് കാര്യവാഹക്മാര്‍, ശാഖ മുഖ്യശിക്ഷക്മാര്‍, ജില്ല ശാരീരിക് ശിക്ഷക്പ്രമുഖ്, ഖണ്ഡ് പ്രമുഖ്, ബൗദ്ധിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുള്ള ബൗദ്ധിക് പ്രമുഖ് തുടങ്ങിയ സ്ഥാനപ്പേരുകളോടെയാണ് ഇത്തരം നേതാക്കള്‍ അറിയപ്പെടുന്നത്. സംഘടന പ്രവര്‍ത്തനം ശക്തമായ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇവരെയാകെ നിയന്ത്രിക്കാന്‍ ഓരോ കാര്യകാരി സദസ്യരെയും ആര്‍.എസ്.എസ് നിയോഗിച്ചിട്ടുണ്ട്. പ്രമുഖ സ്ഥാനപ്പേരുകളില്‍ അറിയപ്പെടുന്ന നേതാക്കള്‍ പലരും സ്വന്തം ജില്ലകള്‍ വിട്ട് മറ്റ് ജില്ലകളിലാണ് പ്രവര്‍ത്തിക്കുന്നതെന്നതും സ്ഥാനപ്പേരുകള്‍ രഹസ്യമാക്കി വെക്കുന്നതിന് പിന്നിലുണ്ട്. സംഘടന പ്രവര്‍ത്തകര്‍ക്കിടയില്‍ സ്ഥാനപ്പേരുകളില്‍ അറിയപ്പെടുന്ന മുഴുവന്‍ നേതാക്കളും ആര്‍.എസ്.എസ് പ്രചാരക് മാത്രമായാണ് ഇനി പൊതുസമൂഹത്തില്‍ അറിയപ്പെടുക. ഉയര്‍ന്ന സ്ഥാനങ്ങളിലുള്ളവരെ തിരഞ്ഞുപിടിച്ച് ആക്രമിച്ച് ഇല്ലാതാക്കുന്ന നടപടിയെ പ്രതിരോധിക്കുകയെന്നതും സ്ഥാനപ്പേരുകള്‍ രഹസ്യമാക്കുന്നതിന്റെ ലക്ഷ്യമാണ്. നേരത്തേ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ശാഖകള്‍ നേതൃത്വം നല്‍കുന്ന ചെറുയോഗങ്ങളില്‍ പോലും സ്ഥാനപ്പേരുകള്‍ പരസ്യപ്പെടുത്തിയാണ് നേതാക്കളെ പരിചയപ്പെടുത്തിയിരുന്നത്. എന്നാല്‍, ഇനി അവര്‍ ആര്‍.എസ്.എസ് പ്രചാരകരെന്ന പേരില്‍ മാത്രം ശാഖകളില്‍ പങ്കെടുത്താല്‍ മതിയെന്നാണ് പുതിയ തീരുമാനം. ഭാരവാഹിത്വത്തിലുള്ള ചുരുക്കം പേര്‍ക്ക് മാത്രമേ ഓരോ നേതാവിന്റെയും സംഘടനയിലെ യഥാര്‍ഥ സ്ഥാനം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കുകയുള്ളൂ.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം