കാവ്യയുടെ ഡ്രൈവറായിരുന്നുവെന്ന് പള്‍സര്‍ സുനി; ഇല്ലെന്ന് കാവ്യ

Saturday July 29th, 2017


കൊച്ചി: രണ്ട് മാസം നടി കാവ്യാ മാധാവന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്ന് നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ പോലീസ് പിടികൂടിയ പള്‍സര്‍ സുനി. പോലീസിന് നല്‍കിയ മൊഴിയിലാണ് പള്‍സര്‍ സുനി ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍, പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്നായിരുന്നു കാവ്യ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞത്. പള്‍സര്‍ സുനിയുടെ മൊഴി സത്യമാണോ എന്ന് കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് കാക്കനാടുള്ള കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചിരുന്നതായി പള്‍സര്‍ സുനി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാവ്യയെയും അമ്മ ശ്യാമളയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ആവശ്യമെങ്കില്‍ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞിരുന്നു.
ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് നടനും താരസംഘടനയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവിനെയും പോലീസ് ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. താരസംഘടനയായ അമ്മ സംഘടിപ്പിച്ച താരനിശയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചതെന്ന് പുറത്തുവന്ന ഇടവേള ബാബു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം