ദിലീപിന്റെ ജയില്‍വാസം: ചാനലുകളുടെ ഓണപ്പരിപാടികള്‍ താരങ്ങള്‍ ബഹിഷ്കരിക്കും

Thursday July 27th, 2017
2

കൊച്ചി: ദിലീപ് ജയിലിലായതിനെ തുടര്‍ന്ന് ചാനലുകളുടെ ഈ വര്‍ഷത്തെ ഓണപരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ ചലച്ചിത്രതാരങ്ങള്‍ തീരുമാനിച്ചതായി സൂചന. ദിലീപ് അറസ്റ്റിലായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചാനലുകള്‍ മത്സരിച്ചെന്ന് ആരോപിച്ചാണ് താരങ്ങള്‍ ചാനല്‍ പരിപാടികള്‍ ബഹിഷ്‌കരിക്കുന്നതെന്നാണറിയുന്നത്. ചാനല്‍ പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് താരങ്ങള്‍ അനൗദ്യോഗിക തീരുമാനം എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഓണത്തിന് പുറത്തിറങ്ങുന്ന സിനിമകളുടെ പ്രചാരണത്തിന് ചാനലുകളില്‍ പോകേണ്ടതില്ലെന്നും താരങ്ങള്‍ തീരുമാനിച്ചതായും സൂചനയുണ്ട്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രമുഖതാരങ്ങളൊന്നും പങ്കെടുക്കുന്നില്ല. ഓണത്തിനും ഈ നിലപാട് തുടരുന്നതാണ് നല്ലതെന്നാണ് ഇവരുടെ ഇടയില്‍ ഉയര്‍ന്നുവന്നിട്ടുള്ള അഭിപ്രായവും. ചലച്ചിത്രങ്ങള്‍ മാത്രം പ്രക്ഷേപണം ചെയ്ത് ചാനലുകള്‍ക്ക് ഈ ഈ വര്‍ഷത്തെ ഓണം ആഘോഷിക്കേണ്ടിവരുമെന്നാണ് ചാനലുകള്‍ ആശങ്കപ്പെടുന്നത്.

അതെ സമയം, ഈ തീരുമാനം താരങ്ങളെത്തന്നെയാണ് പ്രതികൂലമായി ബാധിക്കുകയെന്നുള്ളതാണ് ചാനലുകാര്‍ക്കിടയിലെ വിലയിരുത്തല്‍. നടി ആക്രമിക്കപ്പെട്ട സംഭവവും തുടര്‍ന്ന് ദിലീപ് അറസ്റ്റിലായതും ജനങ്ങള്‍ക്കിടയില്‍ സിനിമാ രംഗത്തോടുള്ള പ്രതിപത്തി കുറച്ചിട്ടുണ്ടെന്നാണ് കാണിക്കുന്നത്. ചാനലുകളിലൂടെയാണ് താരങ്ങള്‍ പ്രേക്ഷകനുമായി സംവദിക്കുന്നത്. അത് ഒഴിവാക്കുന്നതിലൂടെ തിരിച്ചടി അവര്‍ക്കു തന്നെയാണെന്നും ചാനല്‍ രംഗത്തുള്ളവര്‍ പറയുന്നു.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം