പത്തനംതിട്ട സ്വദേശിനിയായ വിദ്യാര്‍ഥിനി ഡല്‍ഹിയില്‍ മരിച്ചു

Wednesday April 19th, 2017

ന്യൂഡല്‍ഹി: പത്തനംതിട്ട അഴൂര്‍ ഒഴുമണ്ണില്‍ ബഞ്ചമിന്‍ സാമുവേലിന്റെയും മിനി സാമുവേലിന്റെയും മകള്‍ ആഷ്‌ലി സാമുവേല്‍ (16 ) ഡല്‍ഹിയില്‍ നിര്യാതയായി. ബോസ്റ്റണ്‍ പയനിയര്‍ ചാര്‍ട്ടര്‍ സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ആഷ്‌ലി സ്‌കൂളിലെ മറ്റു നാല് വിദ്യാര്‍ഥികളോടൊപ്പം ഡല്‍ഹിയിലേക്ക് യാത്ര പോയതായിരുന്നു. ശനിയാഴ്ച ഡല്‍ഹിയില്‍ നിന്നും ആഗ്രയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ആഷ്‌ലിയുടെ മരണം.

മൃതശരീരം വ്യാഴാഴ്ച ഉച്ചക്ക് ബോസ്റ്റണില്‍ കൊണ്ടുവരും. വൈകിട്ട് അഞ്ചുമണിമുതല്‍ എട്ടുമണിവരെ ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവരും. സംസ്‌കാരശുശ്രൂഷകള്‍ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ആരംഭിക്കും.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം