ഇടതിനെയും ബി.ജെ.പിയെയും ചെവിക്ക് പിടിച്ച് മലപ്പുറം

Monday April 17th, 2017
2

മലപ്പുറം:വര്‍ഗീയ രാഷ്ട്രീയത്തിനും വിധ്വംസക രാഷ്ട്രീയത്തിനും മലപ്പുറത്തിന്റെ മണ്ണില്‍ സ്ഥാനമില്ലെന്ന താക്കീതാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലം വിളിച്ചോതുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടിയ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ മുന്നേറ്റത്തിനു മുന്നില്‍ കണ്ണ് തള്ളിയാണ് പ്രതിപക്ഷം കളം വിട്ടത്. നേരിയ മുന്നേറ്റമെങ്കിലും പ്രതീക്ഷിച്ചിരുന്ന മങ്കടയിലും പെരിന്തല്‍മണ്ണയിലും കുഞ്ഞാലിക്കുട്ടി നടത്തിയ മുന്നേറ്റമാണ് അക്ഷരാര്‍ഥത്തില്‍ ഇടത് മുന്നണിയെ അമ്പരപ്പിച്ചിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം മണ്ഡലമായ വേങ്ങരയില്‍ ഭൂരിപക്ഷം നാല്‍പതിനായിരം കടന്നതും ഇടത് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. പോളിംഗ് ശതമാനം ഏറ്റവും കുറഞ്ഞ വേങ്ങരയില്‍ സ്വന്തം പാളയത്തിലാണ് ചോര്‍ച്ച നടന്നതെന്ന തിരിച്ചറിവാണ് ഇവിടെ ഇടത് കേന്ദ്രങ്ങളെ വിറളി പിടിപ്പിച്ചിരിക്കുന്നത്.
ഒന്നരലക്ഷത്തില്‍ താഴെ മാത്രം ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന ലീഗ് കേന്ദ്രങ്ങളെയും അത്ഭുതപ്പെടുത്തിയാണ് ഭൂരിപക്ഷം 171038ല്‍ എത്തിയിരിക്കുന്നത്. ന്യൂനപക്ഷ വോട്ടുകളലുണ്ടായ ധ്രുവീകരണം ഭൂരിപക്ഷം കുറക്കുമെന്നാണ് കണക്കുകൂട്ടിയിരുന്നതെങ്കിലും സ്ഥിരമായി ലീഗ് വിരുദ്ധ പക്ഷത്ത് നിലയുറപ്പിക്കാറുള്ള മുസ്ലിംസമുദായത്തിലെ അവാന്തര വിഭാഗങ്ങളുടെ നിസ്സഹകരണമാണ് ഇടതിന് തലവേദനയായത്. ഭരണവിരുദ്ധ വികാരങ്ങള്‍ തന്നെയാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരിക്കുന്നതെന്നാണ് ഇടത് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. അതെ സമയം, കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ അരലക്ഷത്തോളം വോട്ടുകള്‍ പെട്ടിയിലാക്കിയ എസ്.ഡി.പി.ഐ യുടെ രാഷ്ട്രീയ നിലപാടും ഇത്തവണ ശ്രദ്ധേയമായിരുന്നു.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം