ജെല്ലി മിഠായിയില്‍ നിന്ന് വിഷബാധ; നാലു വയസ്സുകാരന്‍ മരിച്ചു

Saturday April 15th, 2017
2


കോഴിക്കോട്: ജെല്ലി മിഠായിയില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നാലു വയസുകാരന്‍ മരിച്ചു. കൊയിലാണ്ടി കാപ്പാട് പാലോടയില്‍ ബഷീറിന്റെ മകന്‍ യൂസഫലി (4) ആണ് മരിച്ചത്. മിഠായിയില്‍ നിന്നുള്ള വിഷബാധയാണ് മരണത്തിനിടയാക്കിയെന്നാണ് ബന്ധുക്കളുടെ പരാതി. യൂസഫലിക്കൊപ്പം മിഠായി കഴിച്ച മാതാവ് സുഹറാബി ഗുരുതരാവസ്ഥയില്‍ മെഡി.കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്.

കോഴിക്കോട് നഗരത്തിലെ മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡിനടുത്തുള്ള റോയല്‍ ബേക്കറിയില്‍ നിന്നാണ് വ്യാഴാഴ്ച ഇവര്‍ മിഠായി വാങ്ങിയത്. പിന്നീട് രാത്രിയോടെ കുട്ടിക്കും മാതാവിനും ശക്തമായ വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു. തുടര്‍ച്ചയായ ഛര്‍ദ്ദി മൂലം നിര്‍ജലീകരണം സംഭവിച്ച ഇരുവരേയും വെള്ളിയാഴ്ച്ച രാവിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ യൂസഫലി മരണപ്പെടുകയായിരുന്നു.

യൂസഫലിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗവും കസബ പോലീസും പരിശോധന നടത്തി ബേക്കറി അടപ്പിച്ചു. അവശേഷിച്ച ജെല്ലി മിഠായികള്‍ പിടിച്ചെടുത്തിട്ടുണ്ട്. മിഠായി ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്നും പോലീസ് അറിയിച്ചു. മധുരെ കോപാലന്‍ നഗറിലെ നാഷണല്‍ കോണ്‍ഫിക്ഷനറി കമ്പനിയുടെ ടൈഗര്‍ ഹൈക്കൗണ്ട് ജെല്ലി എന്ന മിഠായിയാണ് കുട്ടി കഴിച്ചത്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം