‘ഫാസിസത്തിനെതിരെ പരിതിയില്ലാത്ത പോരാട്ടത്തിന് ഇടത് മുന്നണിയെ ജയിപ്പിക്കുക’

Tuesday April 11th, 2017
2

ദമ്മാം: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സംഘപരിവാര്‍ ഫാസിസത്തിന്റെ വളര്‍ച്ചക്ക് തടയിടാന്‍, പരിമിതികളില്ലാത്ത പോരാട്ടം നടത്തുന്ന ഇടതുമുന്നണിക്ക് ശക്തി പകരാന്‍, മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി എം.ബി.ഫൈസലിനെ വിജയിപ്പിക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അധികാരത്തിനു വേണ്ടി സംഘപരിവാര്‍ രാഷ്ട്രീയത്തിന് എക്കാലവും സഹായകരമായി പ്രവര്‍ത്തിച്ച പാരമ്പര്യമാണ് മുസ്‌ലിം ലീഗിന് ഉള്ളത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ പോലും അതിനു മൗനപിന്തുണ നല്‍കിയ കേന്ദ്രസര്‍ക്കാരില്‍ അധികാരം രുചിച്ചു കഴിയുകയായിരുന്നു മുസ്‌ലിം ലീഗ്. മാറാട് മുതല്‍ നാദാപുരം വരെ ലഹളകള്‍ സൃഷ്ടിച്ച്, ഒരേ സമയം ന്യൂനപക്ഷ വര്‍ഗ്ഗീയതയെയും ഭൂരിപക്ഷവര്‍ഗ്ഗീയതയെയും പ്രീണിപ്പിക്കുന്ന ലീഗിന്റെയും യു.ഡി.എഫിന്റെയും നയങ്ങളാണ് കേരളത്തില്‍ ബി.ജെ.പിയെ വളര്‍ത്തിയത്.

കേരളത്തില്‍ ഇനിയൊരു മന്ത്രിസ്ഥാനത്തിന് അടുത്തകാലത്തൊന്നും സ്‌കോപ്പ് ഇല്ലെന്നും, കേന്ദ്രത്തില്‍ കോണ്‍ഗ്രസ് കൂട്ടുകെട്ട് വലിയ ഗുണം ചെയ്യില്ലെന്നും മനസ്സിലാക്കിയാണ്, എം.എല്‍.എയായ കുഞ്ഞാലിക്കുട്ടിയെത്തന്നെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയാക്കിയത്. യാതൊരു ആദര്‍ശപിന്തുണയുമില്ലാത്ത അധികാരരാഷ്ട്രീയകൂട്ടുകെട്ടുകള്‍ ഉണ്ടാനുള്ള കുബുദ്ധിയ്ക്ക് പ്രശസ്തനായ കുഞ്ഞാലിക്കുട്ടിയെ ഡല്‍ഹിയില്‍ അയച്ച്, വിലപേശലിലൂടെ കേന്ദ്രത്തിലെ സംഘപരിവാര്‍ സര്‍ക്കാരിന്റെ ഭാഗമാകാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുക എന്ന ഗൂഢലക്ഷ്യവും മുസ്‌ലിം ലീഗിനുണ്ട്. കുഞ്ഞാലിക്കുട്ടി വിജയിയ്ക്കുന്ന പക്ഷം മറ്റൊരു അസംബ്ലി ഉപതെരഞ്ഞെടുപ്പിന്റെ ഭാരവും, കേരളത്തിലെ നികുതിദായകര്‍ ചുമക്കേണ്ടി വരുമെന്നതും ചിന്തിക്കേണ്ട വിഷയമാണ്.

എന്നാല്‍ തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടതുമുന്നണി നേടിയ മേല്‍ക്കൈ മുസ്‌ലിം ലീഗിനെ അസ്വസ്ഥമാക്കുന്നുണ്ട്. എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിങ്ങനെ എല്ലാ വര്‍ഗ്ഗീയകക്ഷികളെയും കൂട്ടുപിടിച്ചും, പാണക്കാട് തങ്ങള്‍ കുടുംബത്തെത്തന്നെ നേരിട്ട് ഇറക്കി വീട് വീടാന്തരം പ്രചാരണം നടത്തിയുമൊക്കെ ലീഗ് നടത്തുന്ന പ്രചാരണം, അവരുടെ ഭയത്തെ കാണിക്കുന്നു.

എല്ലാക്കാലവും മതത്തെ കൂട്ടുപിടിച്ച് ജനങ്ങളെ പറ്റിച്ച് വിജയിച്ച് ഭരണത്തിന്റെ രുചി നുണയാമെന്ന മുസ്‌ലിം ലീഗിന്റെ അന്ധവിശ്വാസത്തെ തകര്‍ത്ത് കൊണ്ട്, മുമ്പ് കുറ്റിപ്പുറം നിയമസഭാമണ്ഡലം, മഞ്ചേരി ലോകസഭമണ്ഡലം എന്നിവിടങ്ങളില്‍ ചെയ്ത പോലെ, മലപ്പുറത്തെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

മലപ്പുറം ഉപതെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് നവയുഗം സാംസ്‌കാരികവേദി നടത്തിവരുന്ന പ്രചാരണപ്രവര്‍ത്തനങ്ങളെ കേന്ദ്രകമ്മിറ്റിയോഗം വിലയിരുത്തി. കേരളത്തിന്റെ നന്മ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളും തങ്ങള്‍ക്കാവുന്ന വിധത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ പരിശ്രമിക്കണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം