‘പി.ഡി.പി ഇടതുമുന്നണിയെ പിന്തുണക്കുന്നത് മുസ്ലിംലീഗ് തന്ത്രം’

Monday April 10th, 2017
2

മലപ്പുറം: പി.ഡി.പി തീവ്രവാദ സംഘടനയാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പി.ഡി.പിയെയും എസ്.ഡി.പി.ഐയെയും ഒരുപോലെയാണ് കാണുന്നതെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവനും മുന്‍ മന്ത്രി കെ.പി രാജേന്ദ്രനും വ്യക്തമാക്കി.

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പി.ഡി.പിയുടെ വോട്ട് വേണ്ടെന്ന് പറയുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. പിന്തുണ തേടി ഇടതുപക്ഷത്ത് നിന്നുള്ള ആരും പി.ഡി.പിയെ സമീപിച്ചിട്ടില്ല. അവരുടെ വോട്ട് ലഭിക്കുക യു.ഡി.എഫ് സ്ഥാനാര്‍ഥിക്കായിരിക്കും. ഇടതുപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ മുസ്ലിംലീഗ് ഒരുക്കിയ തന്ത്രമാണ് പി.ഡി.പിയുടെ പ്രഖ്യാപനമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം