ശശികല തമിഴ്‌നാട് മുഖ്യമന്ത്രി

Sunday February 5th, 2017
2

ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികല നടരാജന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാകും. ഇതിന് മുന്നോടിയായി ശശികലയെ അണ്ണാ ഡി.എം.കെ നിയമസഭാ കക്ഷി നേതാവായി പാര്‍ട്ടി എം.എല്‍.എമാര്‍ തെരഞ്ഞെടുത്തു. ചെന്നൈ പോയസ് ഗാര്‍ഡനില്‍ നടന്ന എം.എല്‍.എമാരുടെ യോഗത്തിലാണ് തീരുമാനം. വ്യാഴാഴ്ച ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ നിലവിലെ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ശശികലയുടെ പേര് കക്ഷി നേതാവ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ ശശികലയെ പിന്തുണക്കുകയായിരുന്നു. യോഗ തീരുമാനം അറിയിച്ചു കൊണ്ടുള്ള കത്ത് അണ്ണാ ഡി.എം.കെ ഔദ്യോഗികമായി ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിന് കൈമാറും.

അതേസമയം, ശശികല അധികാരത്തില്‍ ഏറുന്നതിന് മുന്നോടിയായി ഒ. പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. മുഖ്യമന്ത്രി പദത്തില്‍ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും പനീര്‍ശെല്‍വം നന്ദി പറഞ്ഞു. ജയലളിത കാണിച്ച വഴിയിലൂടെ ഇനി തമിഴ്‌നാടിനെ ചിന്നമ്മ നയിക്കുെമന്ന് പനീര്‍ശെല്‍വം ട്വിറ്ററിലൂടെ അറിയിച്ചു. ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്നാണ് പനീര്‍ശെല്‍വം മുഖ്യമന്ത്രിയായത്. നിലവില്‍ അണ്ണാ ഡി.ഐ.കെയുടെ താല്‍കാലിക ജനറല്‍ സെക്രട്ടറിയാണ് ശശികല. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ശശികല ആറു മാസത്തിനുള്ളില്‍ ഏതെങ്കിലും നിയമസഭ മണ്ഡലത്തില്‍ നിന്ന് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പടണം. ജയലളിത പ്രതിനിധീകരിച്ച ആര്‍.കെ നഗറോ മറ്റേതെങ്കിലും സുരക്ഷിത മണ്ഡലമോ ശശികല മത്സരിക്കാനാണ് സാധ്യത.

പോയസ് ഗാര്‍ഡനിലെ യോഗത്തിന് ശേഷം ശശികലയും പനീര്‍ശെല്‍വും മറ്റ് നേതാക്കളും ചെന്നൈയിലെ എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്ത് എത്തി. തുടര്‍ന്ന് ശശികലയുടെ അധ്യക്ഷതയില്‍ എം.എല്‍.എമാരുെട യോഗം ചേര്‍ന്നു. ജയലളിതയുടെ മരണത്തിന് ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവി ഏറ്റെടുക്കാന്‍ പനീര്‍ശെല്‍വമാണ് തന്നെ പ്രേരിപ്പിച്ചതെന്ന് ശശികല പറഞ്ഞു.സമയം നീട്ടിക്കൊണ്ടു പോകാതെ മുഖ്യമന്ത്രി പദവി ഏറ്റെടുക്കാനാണ് ഭര്‍ത്താവ് നടരാജനും കൂട്ടരും ഉള്‍പ്പെട്ട മന്നാര്‍ഗുഡി മാഫിയ ശശികലക്ക് നല്‍കിയ ഉപദേശം. ജെല്ലിക്കെട്ട്, അന്തര്‍ സംസ്ഥാന ജലതര്‍ക്കങ്ങള്‍ പോലെ തമിഴര്‍ വൈകാരികതയോടെ കാണുന്ന വിഷയങ്ങളിലെ അനുകൂല തീരുമാനങ്ങള്‍ പനീര്‍സെല്‍വത്തിന് ജനകീയ പിന്തുണ വര്‍ധിപ്പിക്കുന്നത് അധികാര കൈമാറ്റത്തിന് തടസമാകുമെന്ന് ശശികല ഭയപ്പെട്ടിരുന്നു. ജയലളിതയുടേതില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പനീര്‍സെല്‍വത്തിന്റെ പ്രവര്‍ത്തനം ചില മേഖലകളില്‍ നിന്ന് പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ ഫെബ്രുവരി 24ന് രാഷ്ട്രീയ നയം വ്യക്തമാക്കാനിരിക്കുകയാണ്. ഈ വെല്ലുവിളിയും മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രിയാകാനുള്ള തീരുമാനം ശശികല വേഗത്തിലാക്കിയത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/18331-sasikala-as-tnd-cm">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം