റീചാര്‍ജ് കേന്ദ്രങ്ങളില്‍ പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ വില്‍പ്പനക്ക്!

Friday February 3rd, 2017

ലക്‌നോ: ഉത്തര്‍പ്രദേശിലെ മൊബൈല്‍ റീചാര്‍ജിംഗ് ഷോപ്പുകളുടെ പ്രധാന വരുമാനമാര്‍ഗം ഇപ്പോള്‍ മൊബൈല്‍ റീചാര്‍ജ് അല്ല. റീചാര്‍ജിംഗിനായി തങ്ങളെ സമീപിച്ച പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പറുകളുടെ വില്‍പ്പനയാണ്. പെണ്‍കുട്ടികളുടെ സൗന്ദര്യത്തിനനുസരിച്ചാണ് ഫോണ്‍ നമ്പറിന് തുക ഈടാക്കുന്നത്. റീചാര്‍ജ് ചെയ്യാനായി മൊബൈല്‍ റീചാര്‍ജ് ഷോപ്പുകളിലെത്തുന്ന പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ സൂക്ഷിച്ചുവെച്ചാണ് വില്‍പ്പന പൊടിപൊടിക്കുന്നത്. സുന്ദരിയുടെ നമ്പറാണ് വേണ്ടതെങ്കില്‍ 500 രൂപ നല്‍കേണ്ടി വരും. കാഴ്ചയ്ക്ക് കുഴപ്പമില്ലാത്ത പെണ്‍കുട്ടിയാണെങ്കില്‍ 50 രൂപ നല്‍കിയാലും മതി.

മൊബൈല്‍ ഷോപ്പുകള്‍ വഴി പെണ്‍കുട്ടികളുടെയോ സ്ത്രീകളുടെയോ നമ്പര്‍ സ്വന്തമാക്കിയ ശേഷം സൗഹൃദത്തിന് താത്പര്യമുണ്ടെന്ന ഭാവത്തില്‍ വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്യുന്നതാണ് ഇത്തരം ലോബികളുടെ പതിവ്. പിന്നീട് ഇത് അശ്ലീല സന്ദേശങ്ങളിലേക്കും സംഭാഷണങ്ങളിലേക്കും വഴിമാറുകയും ചെയ്യും.
mobile
യുപിയില്‍ സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതിയില്‍ വന്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പുതിയ വില്‍പ്പന തന്ത്രം പുറത്തായത്. കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ ആറുലക്ഷത്തിലധികം പരാതികളാണ് ഉത്തര്‍പ്രദേശില്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. ഇത്തരം പരാതികള്‍ക്കായി ഇപ്പോള്‍ യുപിയില്‍ 1090 എന്ന പൊലീസ് ഹെല്‍പ്‌ലൈന്‍ നമ്പര്‍ നിലവിലുണ്ട്.

പരാതിയില്‍ പറയുന്ന ശല്യപ്പെടുത്തുന്ന നമ്പറിന്റെ യഥാര്‍ഥ ഉടമയെ പലപ്പോഴും കണ്ടെത്താന്‍ കഴിയുന്നില്ലെന്നും പൊലീസ് പറയുന്നു. ഇത്തരക്കാര്‍ക്ക് വ്യാജ സിം കാര്‍ഡും ഈ മൊബൈല്‍ ഷോപ്പുടമകള്‍ സംഘടിപ്പിച്ചു നല്‍കുന്നതാണ് ഇതിന് കാരണം.

അച്ഛന്റെ റീചാര്‍ജ് ഷോപ്പില്‍ സഹായത്തിന് നില്‍ക്കുന്നതിനിടെ താന്‍ ഒരു തമാശയ്ക്കാണ് ഈ പരിപാടി തുടങ്ങിയതെന്നാണ് കേസിലെ ഒരു പ്രതിയായ 24 കാരന്റെ കുമ്പസാരം. സുഹൃത്തുക്കള്‍ക്കിടയില്‍ ഇങ്ങനെ സൂക്ഷിച്ചുവെച്ച നമ്പറുകള്‍ വിറ്റിരുന്നു. ആദ്യം സൗഹൃദത്തിന് താത്പര്യമുണ്ടെന്ന് പറഞ്ഞാണ് വിളിക്കുക. പിന്നെ അത് വാട്‌സപ്പ് വഴി അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നിടം വരെയെത്തിയിരുന്നുവെന്നും ഇയാള്‍ തുറന്ന് സമ്മതിക്കുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം