‘ശീലാവതി ചമഞ്ഞ് ആണുങ്ങളെ വശീകരിക്കുന്നവള്‍’ ലക്ഷ്മിനായര്‍ക്കെതിരെ ആഞ്ഞടിച്ച് അനിതാനായര്‍

Thursday February 2nd, 2017

കൊച്ചി: മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാനല്‍ പരിപാടിക്കിടെ സീരിയല്‍ താരം അനിതയും അവതാരകയും പാചക വിദഗ്ധയുമായ ലക്ഷ്മി നായരും തമ്മിലുള്ള വാക്കേറ്റത്തെ വീണ്ടും ഓര്‍മ്മപ്പെടുത്തി അനിതയുടെ ഫേസ്ബുക്ക് പോസ്റ്റ്. കൈരളി ചാനലില്‍ പാചക പരിപാടിയ്ക്കിടെയാണ് വിവാദ സംഭവം. അന്ന് അനിത അസഭ്യവര്‍ഷം നടത്തിയ ദൃശ്യങ്ങള്‍ യൂട്യൂബില്‍ വൈറലായിരുന്നു.

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് ലക്ഷ്മി നായര്‍ക്കെതിരെ വീണ്ടും നടി രംഗത്തെത്തിയിരിക്കുന്നത്. ലക്ഷ്മി നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായാണ് നടി രംഗത്തെത്തിയിരിക്കുന്നത്.

അനിത നായരുടെ ഫെയ്‌സ്ബുക്ക് കുറിപ്പിലെ പ്രധാന ഭാഗങ്ങള്‍.

‘അന്നത്തെ തെറി പറയുന്ന എന്റ വീഡിയോ നിങ്ങളെല്ലാവരും കണ്ടുകാണുമല്ലോ……അന്നത് എന്തിനാ എന്ന് അവര്‍ പറയുന്നില്ലല്ലോ…….അതവര്‍ പറയില്ല…..ചില പെന്‍കോന്തന്‍മാരെ വശീകരിക്കാന്‍ മേക്കപ്പ് ഇട്ടു നടക്കുന്ന അഴിഞ്ഞാട്ടക്കാരിയും മായാമോഹിനിയും ആണെന്ന് നടിച്ചു നടക്കുന്ന ആ കിളവി ആരെന്ന് അറിയുമോ…………നിങ്ങള്‍ക്ക് ആ താടക ആരെന്ന് അറിയേണ്ടേ……….? ശീലാവതി ചമഞ്ഞു ആണുങ്ങളെ വലയില്‍ വീഴ്ത്തുന്ന മാദക റാണിയാണവര്‍…..അവള്‍ നായരല്ല പരമ നാറിയാണ്……..

നല്ലവരായ നായര്‍ സമുദായത്തിന് പോലും അപമാനമാണ് അവള്‍……ഞാന്‍ അതില്‍ വിളിച്ച തെറി മുഴുവന്‍ അവളെ വിളിക്കുന്നതാ……കാരണം ഞാന്‍ ഇവളുടെ പല രൂപത്തിലുള്ള കാഴ്ച്ചകള്‍ കണ്ണിട്ടുണ്ട്……ആദ്യം ഹണി എന്ന് പറയുന്ന പെന്‍കോന്തനും പിന്നെ ഇവള്‍ ലോകം മുഴുവന്‍ പെറുക്കി തിന്നാല്‍ നടക്കുമ്പോള്‍ ഇവളുടെ പിറകു മാത്രം ക്യാമറയില്‍ പകര്‍ത്തുന്ന ചട്ടിത്തലയും.

ഇവര്‍ മൂന്ന് പേരുമായി പലതും ഞാന്‍ കണ്ടിട്ടുണ്ട്……..പക്ഷേ ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യാന്‍ പോയില്ല……ഇതെല്ലാം അവളുടെ മനസ്സില്‍ കിടന്ന് ഒടുവില്‍ എന്നോട് പ്രതികാരം ചെയ്തു……ഞാന്‍ പാചകം ചെയ്തതിനൊന്നും അവള്‍ മാര്‍ക്ക് തന്നില്ല…..ഇതിനെതിരെ ഞാന്‍ എതിര്‍ത്തു…….. എല്ലാവരും അവരുടെ മുന്നില്‍ പുച്ഛമടയ്ക്കി നില്‍ക്കണം എന്നാണ് അവരുടെ ആവശ്യം. എന്നെ അതിന് കിട്ടില്ല……… ഞാന്‍ പ്രതികരിച്ചു……….ഇറങ്ങിപ്പോയി……. കാറില്‍ കയറാന്‍ നേരം തിരികെ വിളിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി എന്നെ തെറിവിളിച്ചു. ഞാനും തെറി വിളിച്ചു……..തുടര്‍ന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്ന വീഡിയോ ആണ് അവര്‍ ഷൂട്ട് ചെയ്ത് യൂട്യൂബില്‍ ഇട്ടത്.

ഷൂട്ട് ചെയ്യുന്നുണ്ട് എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഞാന്‍ പ്രതികരിച്ചത്. പക്ഷെ അത് എഡിറ്റ് ചെയ്ത് എന്റെ പ്രതികരണം മാത്രം ഉള്‍പ്പെടുത്തി പ്രചരിപ്പിയ്ക്കും എന്ന് കരുതിയില്ല. അവര്‍ പറഞ്ഞതെല്ലാം എഡിറ്റ് ചെയ്ത് ഒഴിവാക്കി. ഇതായിരന്നു അന്ന് സംഭവിച്ചത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം