മെഡിക്കല്‍ വിദ്യാര്‍ഥിനിയെ അപമാനിച്ച ഡോക്ടറെ സസ്‌പെന്റ് ചെയ്തു

Saturday January 28th, 2017

മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ അപമാനിച്ച ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമീഷനെ നിയമിച്ചു. മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയെ ഓപറേഷന്‍ തിയറ്ററില്‍ അപമാനിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സര്‍ജറി വിഭാഗം അസി. പ്രഫസര്‍ ഡോ. ഹബീബ് മുഹമ്മദിനെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് ഉത്തരവ് വന്നത്.

പ്രിന്‍സിപ്പല്‍ ഡോ. എം.കെ. അജയകുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നടപടി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം പ്രഫസര്‍ ഡോ. ശശികല, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മേധാവിയായ ഡോ. പ്രസന്ന, മൈക്രോ ബയോളജി പ്രഫസര്‍ ഡോ. ശാരദ എന്നിവരടങ്ങുന്ന മൂന്നംഗ കമീഷനാണ് അന്വേഷണ ചുമതല. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം