അഞ്ചു കോടി രൂപയുടെ സ്വര്‍ണ ബിസ്‌ക്കറ്റും പണവുമായി ഗുജറാത്തില്‍ സ്വാധി അറസ്റ്റില്‍

Friday January 27th, 2017

ബാണസ്‌കന്ദ: അനധികൃതമായി സ്വര്‍ണ ബിസ്‌കറ്റ് സൂക്ഷിച്ച കേസില്‍ സ്വാധി ജയ് ശ്രീ ഗിരി ഗുജറാത്തില്‍ അറസ്റ്റില്‍. നവംബറില്‍ വാങ്ങിയ ബില്ലില്ലാത്ത അഞ്ച് കോടി രൂപയുടെ 25 സ്വര്‍ണ ബിസ്‌കറ്റുകളാണ് പൊലീസ് പിടിച്ചെടുത്തത്. വടക്കന്‍ ഗുജറാത്തിലെ ബാണസ്‌കന്ദയിലാണ് സംഭവം.

കഴിഞ്ഞയാഴ്ച പ്രാദേശിക ജ്വല്ലറി ഉടമ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. സ്വര്‍ണ ബിസ്‌കറ്റുകള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ പലതവണ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും സ്വാധി ജയ് ശ്രീ തയാറായില്ല. 45കാരിയായ ഇവര്‍ ബാണസ്‌കന്ദ ജില്ലയിലെ ഒരു ക്ഷേത്ര ട്രസ്റ്റിന്റെ അധ്യക്ഷയാണ്.

സ്വാധി ജയ് ശ്രീയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണ ബിസ്‌കറ്റുകള്‍ കൂടാതെ 1.2 കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുകളും മദ്യകുപ്പികളും പിടിച്ചെടുത്തിരുന്നു. മദ്യത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനമാണ് ഗുജറാത്ത്. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥന്‍ നീരജ് ബദ്ജുഗാര്‍ പറഞ്ഞു. പൊതുപരിപാടിക്കിടെ പാട്ടുകാര്‍ക്ക് രണ്ടായിരം രൂപ വീതം ഒരു കോടി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നത് വിവാദമായിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം