പോപുലര്‍ഫ്രണ്ടിന് പുതിയ നേതൃത്വം; നസറുദ്ദീന്‍ എളമരം പ്രസിഡന്റ്

Sunday January 22nd, 2017

മലപ്പുറം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേരള ഘടകം പ്രസിഡന്റായി നസറുദ്ദീന്‍ എളമരത്തേയും (മലപ്പുറം) ജനറല്‍ സെക്രട്ടറിയായി സി.പി മുഹമ്മദ് ബഷീറിനെയും (മലപ്പുറം) തിരഞ്ഞെടുത്തു. പുത്തനത്താണി മലബാര്‍ ഹൗസില്‍ നടന്ന ത്രിദിന സംസ്ഥാന ജനറല്‍ അസംബ്ലിയിലാണ് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.
മലപ്പുറം എളമരം സ്വദേശിയായ നസറുദ്ദീന്‍ എളമരം രണ്ടാം തവണയാണ് പോപുലര്‍ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തുന്നത്. കേരളത്തിലെ എന്‍.ഡി.എഫ് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ ലയിച്ചതിനു ശേഷമുള്ള പ്രഥമ കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു നസറുദ്ദീന്‍ എളമരം.
ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സി പി മുഹമ്മദ് ബഷീര്‍ മലപ്പുറം വളാഞ്ചേരി സ്വദേശിയാണ്. മുന്‍കമ്മിറ്റിയിലെ ഖജാന്‍ജിയായിരുന്നു അദ്ദേഹം. എറണാകുളം സ്വദേശി കെ.എച്ച് നാസര്‍ ആണ് വൈസ്പ്രസിഡന്റ്. എ അബ്ദുല്‍ സത്താര്‍ (കൊല്ലം), പി.കെ അബ്ദുല്‍ ലത്തീഫ് (തൃശൂര്‍) എന്നിവരെ സെക്രട്ടറിമാരായും എം.കെ അഷ്‌റഫിനെ (എറണാകുളം) ട്രഷറര്‍ ആയും തിരഞ്ഞെടുത്തു.

സി.അബ്ദുല്‍ ഹമീദ്, കെ മുഹമ്മദലി, പി നൂറുല്‍ അമീന്‍ (മലപ്പുറം), ബി നൗഷാദ്, എം.വി അബ്ദുല്‍ റഷീദ് (കോഴിക്കോട്), ടി.കെ അബ്ദുല്‍ സമദ് (വയനാട്), പി.കെ യഹ്‌യ തങ്ങള്‍, കെ.കെ ഹുസൈര്‍ (തൃശൂര്‍), കെ.കെ ഹിഷാം (കണ്ണൂര്‍), സി.എ റഊഫ് (പാലക്കാട്), എസ്. നിസാര്‍ (പത്തനംതിട്ട) എന്നിവരാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍.

ദേശീയ സമിതി അംഗങ്ങളായ പി.എന്‍ മുഹമ്മദ് റോഷന്‍, എസ് അഷ്‌റഫ് മൗലവി എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ചെയര്‍മാന്‍ ഇ.അബൂബക്കര്‍ സമാപന പ്രഭാഷണം നടത്തി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം