‘ഹിജാബിനുള്ളില്‍ സ്ത്രീ സ്വതന്ത്രയും സൗന്ദര്യവുമുള്ളവള്‍’ കേന്ദ്ര മന്ത്രിയെ തിരുത്തി നടി സൈറ

Saturday January 21st, 2017
2

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി വിജയ് ഗോയലിനെ തിരുത്തി ദംഗല്‍ ചിത്രത്തിലെ നടി സൈറ വസീം. ന്യൂഡല്‍ഹിയില്‍ നടന്ന ആര്‍ട് ഫെസ്റ്റിവലില്‍ ബുര്‍ഖ ധരിച്ചിരിക്കുന്ന സ്ത്രീ തടവിലാക്കപ്പെട്ടവളാണെന്ന് സൂചിപ്പിക്കുന്ന ചിത്രത്തെ മന്ത്രി സൈറ വസീമിനോട് ഉപമിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ മന്ത്രിക്കെതിരെ രംഗത്തെത്തിയ സൈറ താന്‍ ഇതിനോട് പൂര്‍ണമായും വിയോജിക്കുന്നതായും ഹിജാബിനുള്ളില്‍ പെണ്ണ് സ്വതന്ത്രയും സൗന്ദര്യമുള്ളവളുമാണെന്ന് മറുപടി നല്‍കുകയും ചെയ്തു.

നേരത്തെ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ സന്ദര്‍ശിച്ചതിന് സൈറക്കെതിരെ നവമാധ്യമങ്ങളില്‍ പരിഹാസവും വിമര്‍ശനവും ഉയരുകയും ഇതേതുടര്‍ന്ന് എന്തിനെന്ന് വ്യക്തമാക്കാതെ സൈറ മാപ്പു പറയുന്ന നീണ്ട കുറിപ്പ് ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായിരുന്നു. സമീപകാലത്തെ തന്റെ ചില പ്രവര്‍ത്തികളുടെ പേരില്‍ മാപ്പു പറയുന്നുവെന്നും കഴിഞ്ഞ ആറുമാസമായി കശ്മീരില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ പരിഗണിക്കുമ്പോള്‍ ആ വികാരം മനസ്സിലാക്കുന്നു എന്നുമാണ് സൈറ ഫേസ്ബുക്കില്‍ കുറിച്ചത്. പീന്നീട് ഈ പോസ്റ്റും അവര്‍ പിന്‍വലിച്ചു. സൈറയെ പിന്തുണച്ച് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, ആമിര്‍ഖാന്‍, ഗൗതംഗംഭീര്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം