ഹോളിവുഡ് നടി ലിന്‍ഡ്‌സേ ലോഹന്‍ ഇസ്ലാം സ്വീകരിച്ചു!

Wednesday January 18th, 2017
2

ഹോളിവുഡ് താരം ലിന്‍ഡ്‌സേ ലോഹന്‍ ഇസ്‌ലാം മതം സ്വീകരിച്ചുവെന്ന വാര്‍ത്തകളും, ലിന്‍ഡ്‌സേയെ ഇസ്‌ലാമിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ഇസ്‌ലാം മതവിശ്വാസികളുടെ പ്രതികരണങ്ങളും നവമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കയാണ്.

തന്റെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നും ലിന്‍ഡ്‌സേ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ നീക്കം ചെയ്തതും ‘അലൈക്കും സലാം’ എന്ന് പ്രൊഫൈലില്‍ കുറിച്ചതുമാണ് ഊഹാപോഹങ്ങള്‍ പ്രചരിക്കാന്‍ കാരണമായത്. എന്നാല്‍ ഇത് നിരാകരിച്ചു കൊണ്ട് ലിന്‍ഡ്‌സേയുടെ അമ്മ ദിന ലോഹന്‍ രംഗത്തു വന്നു. ഗോസിപ്‌കോപ് ഡോട്ട് കോം എന്ന വെബ്‌സൈറ്റിന് നല്‍കിയ മറുപടിയിലാണ് ലിന്‍ഡ്‌സേ ലോഹന്റെ ഇസ്‌ലാം മതാശ്ലേഷ വാര്‍ത്തകളെ അവര്‍ നിരാകരിച്ചത്.

തന്റെ മകള്‍ സോഷ്യല്‍മീഡിയയില്‍ നിന്ന് ഒരു അകലം പാലിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതിന്റെ ഭാഗമായാണ് സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍നിന്ന് ഫോട്ടോകള്‍ ഒഴിവാക്കിയതെന്നും അവര്‍ വിശദീകരിച്ചു. അതുകൊണ്ടാണ് അറബിയിലുള്ള ഒരു വാക്യത്തെ പ്രൊഫൈല്‍ സ്റ്റാറ്റസ് ആക്കിയതെന്നും അവര്‍ കൂട്ടിചേര്‍ക്കുന്നു. തന്റെ മകള്‍ ഇസ്‌ലാം മതവിശ്വാസിയായിട്ടില്ലെന്നും ദിന പറയുന്നു.

2015ല്‍ ഖുര്‍ആന്‍ കൈവശം വെച്ചുകൊണ്ടുള്ള ലോഹന്റെ ചിത്രം പുറത്തുവന്നപ്പോള്‍ തന്നെ അവര്‍ ഇസ്ലാം മതം സ്വീകരിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തുര്‍ക്കിയിലെ ഒരു സുഹൃത്തിനൊപ്പം ഹിജാബ് ധരിച്ചുകൊണ്ടുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതും നേരത്തെ വാര്‍ത്തയായിരുന്നു.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം