ഒബാമയുടെ ഇറക്കവും ട്രംപിന്റെ കയറ്റവും: ആശങ്കയോടെ റോഹിന്‍ഗ്യന്‍സ്

Friday January 13th, 2017
2

മ്യാന്‍മര്‍: മ്യാന്‍മറില്‍ വംശീയ അക്രമണങ്ങള്‍ക്ക് ഇരയാകുന്ന റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് ഒബാമയുടെ പടിയിറക്കവും ട്രംപിന്റെ ആരോഹണവും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. റോഹിന്‍ഗ്യന്‍ വംശജര്‍ അടുത്ത സുഹൃത്തായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ കാണുന്നതിന് കാരണങ്ങള്‍ ഏറെയുണ്ടെന്നാണ് ‘ വാഷിങ്ടണ്‍ പോസ്റ്റ് ‘ പറയുന്നത്. 2012ല്‍ റംഗൂണ്‍ സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തിലാണ് ഒബാമ ആദ്യമായി റോഹിന്‍ഗ്യന്‍ വംശജരെ കുറിച്ച് പരാമര്‍ശിച്ചത്. ‘നിങ്ങള്‍ക്കുള്ള അതേ ബഹുമാനത്തോടെ അവരെയും ചേര്‍ത്തു നിര്‍ത്തുക, ഞാന്‍ ചെയ്യുന്നതു പോലെ’ എന്നായിരുന്നു ഒബാമയുടെ ആഹ്വാനം.

2014ലെ മ്യാന്‍മര്‍ സന്ദര്‍ശനത്തിലും ഒബാമ റോഹിന്‍ഗ്യന്‍ വംശജര്‍ക്കു വേണ്ടി സംസാരിച്ചു. 2015ല്‍ പ്രമുഖ റോഹിന്‍ഗ്യന്‍ നേതാക്കളെ വൈറ്റ് ഹൗസിലേക്ക് വിരുന്നു സല്‍ക്കാരത്തിനും ഒബാമ ക്ഷണിച്ചിരുന്നു. തങ്ങളുടെ പ്രശ്‌നങ്ങള്‍ ലോക ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഒബാമയുടെ നിലപാടുകള്‍ വഴി സാധിച്ചു എന്നാണ് റോഹിന്‍ഗ്യന്‍ നേതാക്കള്‍ പറയുന്നത്. റോഹിന്‍ഗ്യന്‍ വിഷയത്തില്‍ ഒബാമയുടേതില്‍ നിന്നും നേരെ വിരുദ്ധമായ സമീപനമാണ് പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേത്. ട്രംപിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ തങ്ങള്‍ക്ക് എതിരായി ഭവിക്കുമെന്ന് റോഹിന്‍ഗ്യന്‍ വംശജര്‍ക്കു ഭയമുണ്ട്. ഇതിനു പുറമെ മ്യാന്‍മറില്‍ അമേരിക്കക്കുള്ള പ്രത്യേക വ്യാപാര താല്‍പര്യങ്ങളും മ്യാന്‍മര്‍ ഭരണകൂടത്തെ എല്ലാ തരത്തിലും അമേരിക്ക പിന്തുണക്കുന്നതിന് കാരണമാകുമെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/18189-obama-trump-rohingyans">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം