ബി.ജെ.പിക്കെതിരായ ചെറുത്തുനില്‍പ്പില്‍ സി.പി.എം വെള്ളം ചേര്‍ത്തു: മജീദ് ഫൈസി

Thursday January 12th, 2017
2

കണ്ണൂര്‍:നരേന്ദ്ര മോഡി തുടരുന്ന ജന വിരുദ്ധ നടപടികളെ ചെറുത്ത് തോല്‍പ്പിച്ച് പ്രതിപക്ഷ റോള്‍ നിര്‍വ്വഹിക്കുന്നതില്‍ വീഴ്ചവരുത്തിയ പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി. കണ്ണുര്‍ ധര്‍മ്മടം മേഖല എസ്.ഡി.പി.ഐ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിക്കെതിരായ ചെറുത്തു നില്‍പ്പില്‍ സി.പി.എം വെള്ളം ചേര്‍ത്തിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ സംഘപരിവാര്‍ നേതാക്കള്‍ക്ക് പോലീസില്‍ നിന്ന് ലഭിച്ച സഹായം പിന്നറായി ഭരണത്തിലും തുടരുകയാണ്. ഒരു മുസ്ലിം പണ്ഡിതനെതിരെ നിസാരമായ ആരോപണത്തിന് യു.എ.പി.എ ചാര്‍ത്തിയ പിണറായി പോലീസ് അതിനേക്കാള്‍ ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും ശശികലക്കെതിരെ കേസെടുക്കാന്‍ പോലും മടിച്ചു നിന്നു. ദളിത് ആക്റ്റിവിസ്റ്റുകള്‍ക്കെതിരെ യഥേഷ്ടം കരിനിയമം ചാര്‍ത്തിയും പിന്‍വലിച്ചും ആഭ്യന്തര വകുപ്പ് ആകെ നാറിയിരിക്കുകയാണ്. നിലമ്പൂരില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭരണകക്ഷിയായ സി.പി.ഐ ആവശ്യപ്പെട്ടിട്ട് പോലും ജുഡീഷ്യല്‍ അന്വേഷണം നിരാകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് ഇടത് മുന്നണിയില്‍ ന്യൂനപക്ഷ-ദളിത് ജനതക്കുണ്ടായിരുന്ന പ്രതീക്ഷ അസ്ഥാനത്താക്കിയിരിക്കുകയാണ്. ചലചിത്ര സംവിധായകന്‍ കമലിനെ എസ്.ഡി.പി.ഐ.ക്കാരനായി ചിത്രീകരിച്ച ബി.ജെ.പി ഫാഷിസ്റ്റ് വിരുദ്ധ ശബ്ദങ്ങളെ അടിച്ചമര്‍ത്താമെന്ന വ്യാമോഹത്തിലാണ്. കേരളത്തില്‍ ബി.ജെ.പിയുടെ ഈ അജണ്ട ചെറുത്ത് തോല്‍പ്പിക്കുന്നതിന് ജനകീയ ഇടപെടലുകള്‍ വര്‍ദ്ധിപ്പിക്കുമെന്നും മജീദ് ഫൈസി പറഞ്ഞു.

കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍, സംസ്ഥാന സമിതി അംഗം പി.അബ്ദുല്‍ ഹമീദ്, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ശംശുദ്ധീന്‍ മൗലവി, ധര്‍മ്മടം മണ്ഡലം പ്രസിഡന്റ് മുസ്തഫ സംസാരിച്ചു.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം