അപമര്യാദയായി പെരുമാറിയ കൂട്ടുകാരന്റെ അമ്മക്ക് യുവതിയുടെ തുറന്ന കത്ത്

Wednesday January 11th, 2017

തന്നോട് അപമര്യാദയായി പെരുമാറിയ ആണ്‍ സുഹൃത്തിന്റെ അമ്മക്ക് യുവതി തുറന്ന കത്തയച്ചു. തൃശൂര്‍ ചാവക്കാട് സ്വദേശി അഷ്മി സോമനാണ് ഫേസ്ബുക്കിലൂടെ കൂട്ടുകാരന്റെ അമ്മക്ക് കത്തയച്ചത്. കത്ത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ബംഗലൂരുവില്‍ നടന്ന ലൈംഗികാതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് അഷ്മിയുടെ കത്ത് വൈറലായത്.

സ്ത്രീകളുടെ വസ്ത്രധാരണം കൊണ്ടാണ് ആക്രമങ്ങള്‍ നടക്കുന്നത് എന്ന വാദിക്കുന്നവര്‍ രണ്ടര വയസ്സുള്ള അമ്മുവിനെയും മുത്തശ്ശിയെയും ഡ്രസ്സ് ശരിയല്ലാത്തതു കൊണ്ടാണോ ഉപദ്രവിച്ചിട്ടുണ്ടാകുകയെന്നും കത്തില്‍ ചോദിക്കുന്നു.
ഒറ്റക്ക് നടക്കരുതെന്നും പെണ്‍കുട്ടികളായാല്‍ വേറെ ആരെക്കൊണ്ടും ശരീരഭാഗങ്ങളില്‍ തൊടീപ്പിക്കരുത് എന്നുമൊക്കെ പറഞ്ഞു തന്ന അമ്മക്ക് മകനെയും പഠിപ്പിക്കാമായിരുന്നില്ലേ, പെണ്ണ് ഒരു ശരീരം മാത്രമല്ല എന്ന്,
അവളുടെ അനുവാദം ഇല്ലാതെ അവളെ തൊടരുതെന്ന്, അവളിലെ വ്യക്തിത്വത്തെ ബഹുമാനിക്കണമെന്ന്. അമ്മ അന്ന് അത് ചെയ്തുരുന്നെങ്കില്‍ ഇന്നവന്‍ എന്നോട് ഇങ്ങനെ പെരുമാറുമായിരുന്നോ എന്നും കത്തില്‍ ചോദിക്കുന്നു.

കത്തിന്റെ പൂര്‍ണരൂപം വായിക്കാം…

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം