സൗമ്യവധം; കേരളം തിരുത്തല്‍ ഹരജി നല്‍കി

Saturday January 7th, 2017
2

ന്യൂഡല്‍ഹി: സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയ വിധിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹരജി നല്‍കി. വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും നല്‍കിയ പുനഃപരിശോധനാ ഹരജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു. തുറന്ന മനസോടെയല്ല പുനഃപരിശോധന ഹര്‍ജി പരിഗണിച്ചതെന്ന് സര്‍ക്കാര്‍ തിരുത്തല്‍ ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

വിധിയിലെ പിഴവുകളും ഹരജിയില്‍ ചൂണ്ടിക്കാണിക്കും. സൗമ്യ ട്രെയിനില്‍ നിന്ന് വീണത് മൂലമുണ്ടായ മുറിവിന്റെ ഉത്തരവാദിത്തം ഗോവിന്ദച്ചാമിയില്‍ ആരോപിക്കാന്‍ തെളിവില്ലെന്നാണ് കോടതി വിലയിരുത്തിയത്. ട്രെയിനില്‍ വച്ചുണ്ടായ പരിക്കിന്റെയും മാനഭംഗത്തിന്റെയും ഉത്തരവാദി ഗോവിന്ദച്ചാമിയാണെങ്കില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് ഗോവിന്ദച്ചാമിയാണെന്ന പ്രോസിക്യൂഷന്‍ വാദവും നിലനില്‍ക്കുമെന്നും ഹരജിയില്‍ പറയുന്നു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/18109-soumya-murder-kerala-to-sc">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം