11000 രൂപക്ക് മാരുതി ഇഗ്നിസ് ബുക്ക് ചെയ്യാം

Wednesday January 4th, 2017

നോട്ട് നിരോധനം സൃഷ്ടിച്ച മാന്ദ്യം മറികടക്കാന്‍ പുതിയ തന്ത്രവുമായി മാരുതി സുസുകി. തങ്ങളുടെ പുതിയ മോഡലായ മാരുതി ഇഗ്‌നിസ് ആകര്‍ഷകമായ വിലയില്‍ ബുക്ക് ചെയ്യാനുള്ള അവസരമാണ് മാരുതി ഒരുക്കുന്നത്. 11,000 രൂപക്ക് കമ്പനിയുടെ നെക്‌സാ വെബ്‌സൈറ്റ് വഴിയാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. നെക്‌സയിലൂടെ മാരുതി ഈ വര്‍ഷം ലക്ഷ്യമിടുന്ന ഏറ്റവും വലിയ കുതിപ്പിനാണ് ഇഗ്‌നിസ് ഒരുങ്ങുന്നത്. ഈ മാസം 13നാണ് കാര്‍ പുറത്തിറങ്ങുക. നെക്‌സ വഴി വിതരണം ചെയ്യുന്ന മാരുതി സുസുക്കിയുടെ മൂന്നാമത്തെ കാറാണ് ഇഗ്‌നിസ്. മാരുതിയുടെ ആദ്യ ക്രോസ് ഓവര്‍ വാഹനമായ ഇഗ്‌നിസിന്റെ ബുക്കിംഗ് പുതുവര്‍ഷാരംഭം മുതല്‍ ആരംഭിക്കുമെന്ന് നേരത്തേ കമ്പനി അറിയിച്ചിരുന്നു. ബെലാനോയുടെ പ്ലാറ്റ്‌ഫോമിലാണ് ഇഗ്‌നിസ് നിര്‍മ്മിക്കുന്നത്. നിരവധി ഫീച്ചറുകളാണ് ഇഗ്‌നിസില്‍ മാരുതി ഒരുക്കിയിട്ടുള്‌ളത്. ഹര്‍മെന്‍ മ്യൂസിക്ക് സിസ്റ്റമുള്ള മാരുതിയുടെ ആദ്യ വാഹനമെന്ന വിശേഷണവും ഇഗ്‌നിസിനാണ്.

Also read:

ഇഗ്‌നിസിന്റെ പ്രധാന സവിശേഷതകള്‍ ഇവയാണ്:

Also Read:
 • 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍/ 1.3 ലിറ്റര്‍ മള്‍ട്ടി ജെറ്റ് ഡീസല്‍ എഞ്ചിന്‍
 • ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്)
 • ഇലക്ട്രോണിക്ക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി)
 • മുന്‍ സീറ്റുകളില്‍ എയര്‍ ബാഗ്
 • ഹില്‍ ഡിസന്റ് കണ്‍ട്രോള്‍
 • റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ
 • മുന്‍ വീലുകളില്‍ ഡിസ്‌ക് ബ്രേക്കുകള്‍
 • ക്ലൈമറ്റ് കണ്‍ട്രോള്‍
 • 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ
 • ആന്‍ഡ്രോയിഡ് ഓട്ടോ & നാവിഗേഷന്‍
 • ആപ്പിള്‍ കാര്‍ പ്ലേ
 • കീ ലെസ് എന്‍ട്രി
 • പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട/സ്‌റ്റോപ്പ്
 • 15 ഇഞ്ച് അലോയ് വീല്‍
 • പാര്‍ക്കിംഗ് സെന്‍സറുകള്‍
 • പവര്‍ വിന്‍ഡോ
 • ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍
 • ബോട്ടില്‍ ഹോള്‍ഡറുകള്‍

മഹീന്ദ്ര കെയുവി 100, പുറത്തിറങ്ങാനിരിക്കുന്ന ടാറ്റ നെക്‌സണ്‍ തുടങ്ങിയ വാഹനങ്ങളാണ് വിപണിയിലെ ഇഗ്‌നിസിന്റെ എതിരാളികള്‍. നെക്‌സയുടെ വെബ്‌സൈറ്റില്‍ ഇഗ്‌നിസ് മൂന്നാമതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 5 മുതല്‍ 7 വരെ ലക്ഷം രൂപയാണ് ഇഗ്‌നിസിന് പ്രതീക്ഷിക്കുന്ന വില.

Also read:
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം