ബ്രസീലില്‍ തടവുകാര്‍ ഏറ്റുമുട്ടി 60 മരണം

Tuesday January 3rd, 2017
2


ബ്രസീലിയ: ബ്രസീല്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 60 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ആമസോണാസ് സംസ്ഥാനത്തെ തലസ്ഥാനമായ മനൗസിലെ ജയിലിലാണ് സംഭവം.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കത്തിച്ച നിലയിലും തലയറുത്ത നിലയിലുമാണ് കാണപ്പെട്ടത്. ജയിലിലെ മയക്കുമരുന്ന് മാഫിയകള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും 12 സുരക്ഷാ ഗാര്‍ഡുകളെ ബന്ധിയാക്കിയശേഷം അനേകം തടവുകാര്‍ രക്ഷപ്പെട്ടതായും ജയില്‍ അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ബ്രസീലിലെ ജയിലുകളില്‍ മിക്കവയിലും തടവുകാരുടെയെണ്ണം വളരെ കൂടുതലാണ്. സവോപോളോയിലെ ജയിലില്‍ 1992 ലുണ്ടായ കലാപത്തില്‍ 111 തടവുകാര്‍ കൊല്ലപ്പെട്ടിരുന്നു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/18059-prisons-stund-brazil-60-death">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം