മഞ്ചേരി മെഡിക്കല്‍ കോളജില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു

Saturday December 31st, 2016

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ലിദികുമാറിന്റെ ഭാര്യ ഷീനു ആണ് ക്ലോസറ്റില്‍ പ്രസവിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി എഴോടു കൂടി യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്‌സ് മൂത്രം കെട്ടി കിടക്കുന്നതാണ് വേദനക്ക് കാരണമെന്ന് പറഞ്ഞ് യുവതിയോട് മൂത്രമൊഴിച്ച് വരാന്‍ നിര്‍ദേശിച്ചു. ഇതിനായി ടോയ്‌ലെറ്റിലെത്തിയ യുവതി അവിടെ വെച്ച് പ്രസവിക്കുകയായിരുന്നു. അതേ സമയം യുവതി ടോയ്‌ലെറ്റില്‍ വെച്ച് പ്രസവിക്കാന്‍ കാരണം അധികൃതരുടെ അനാസ്ഥയാണെന്ന് കാണിച്ച് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും മറ്റ് ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം