മോദിയെ വിമര്‍ശിച്ച സ്വാമി ശക്തിബോധിക്ക് വധഭീഷണി

Saturday December 31st, 2016


തൃശൂര്‍: പ്രഭാഷകനും എഴുത്തുകാരനുമായ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിക്ക് വധഭീഷണി. വെള്ളിയാഴ്ച വൈകീട്ട് 4.56നാണ് ആലുവയില്‍നിന്ന് ശ്യാം കൃഷ്ണന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ ഫോണില്‍ വിളിച്ച് മോദിയെ വിമര്‍ശിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പറഞ്ഞു. വിനയത്തോടെയായിരുന്നു ഫോണ്‍വിളിയുടെ തുടക്കം. അച്ഛനെയും അമ്മയെയും സഹോദരിയെയും ചേര്‍ത്ത് തെറി വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് സ്വാമി വിശ്വഭദ്രാനന്ദ പറഞ്ഞു. കാന്തപുരത്തിന്റെ വേദിയില്‍ നടത്തിയ പ്രസംഗമാണ് അയാളെ ചൊടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പരാതി ശനിയാഴ്ച തൃശൂര്‍ റൂറല്‍ എസ്.പിക്ക് കൈമാറുമെന്ന് വിശ്വഭദ്രാനന്ദ അറിയിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം