നോട്ട് ദുരിതം: നരേന്ദ്രമോദിക്ക് കാംപസ് ഫ്രണ്ട് വക തൂക്കുകയര്‍

Friday December 30th, 2016

കോഴിക്കോട്: 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച്് 50 ദിവസം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാത്ത പ്രധാനമന്ത്രിക്ക് തൂക്കുകയര്‍ അയച്ച് പ്രതിഷേധിക്കുമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍ അറിയിച്ചു.

പിന്‍വലിച്ച നോട്ടുകള്‍ മാറ്റാനുള്ള അവസാന തീയതിയായ ഡിസംബര്‍ 30ന് എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്നും ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞിരുന്നു. അല്ലാത്ത പക്ഷം ജനങ്ങള്‍ക്ക് തന്നെ തൂക്കിലേറ്റാമെന്നും നോട്ട് പിന്‍വലിച്ചതിന് ശേഷമുണ്ടായ ഗോവന്‍ പ്രസംഗത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. നോട്ട് പിന്‍വലിച്ചതിന് ശേഷം ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങള്‍ക്ക് 50 ദിവസമായിട്ടും യാതൊരു അയവും വന്നിട്ടില്ല. നിയന്ത്രണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ ഇടപാടുകള്‍ താളം തെറ്റുമെന്നും പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ നോട്ടുകള്‍ ഇപ്പോഴും ലഭ്യമായിട്ടില്ലെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നുമുണ്ട്. നോട്ട് അടിക്കുന്ന പ്രസ്സുകളിലെ ജീവനക്കാരുടെ സംഘടനാ നേതാക്കളും ഇക്കാര്യം തന്നെയാണ് പറയുന്നത്.

ജനങ്ങളെ ഒന്നാകെ പെരുവഴിയിലാക്കുകയും രാജ്യത്തിന്റെ സാമ്പത്തിക മേഖല താറുമാറാക്കുകയും ചെയ്ത തീരുമാനത്തിന് അമ്പത് ദിവസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രതിസന്ധി പരിഹരിക്കാനാവാത്ത നരേന്ദ്രമോഡിക്ക് തൂക്കുകയര്‍ അയച്ച് പ്രതിഷേധിക്കുന്നതെന്ന് അബ്ദുല്‍ നാസര്‍ പ്രസ്താവനയില്‍ പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം