ജയലളിതയുടെ മരണത്തില്‍ സംശയമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി

Thursday December 29th, 2016

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സംശയമുണ്ടെന്ന് മദ്രാസ് ഹൈകോടതി. ജയലളിതയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി സി എ ജോസഫ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി സംശയം പ്രകടിപ്പിച്ചത്. ജയലളിതയുടെ മരണത്തില്‍ തനിക്ക് ചില സംശയങ്ങളുണ്ടെന്ന് ജസ്റ്റിസ് വൈദ്യനാഥന്‍ പറഞ്ഞു. ജയലളിതയുടെ ആരോഗ്യവിവരം എന്തിനാണ് മറച്ചുവച്ചത്. അവര്‍ സംസാരിച്ചെന്നും ഭക്ഷണം കഴിച്ചുവെന്നും മീറ്റിങ്ങുകളില്‍ പങ്കെടുത്തുവെന്നും രേഖകളില്‍ ഒപ്പിട്ടെന്നുമെല്ലാം വാര്‍ത്തകളുണ്ടായിരുന്നു. പിന്നെ എങ്ങനെയാണ് പെട്ടെന്ന് ജയലളിത മരിച്ചതെന്ന് കോടതി ചോദിച്ചു. ജയലളിതയുടെ ആരോഗ്യ വിവരം സംബന്ധിച്ച പൂര്‍ണ വിവരവും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തികൂടാ എന്നും കോടതി ചോദിച്ചു.
75 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. തുടക്കത്തില്‍ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് ജീവിത്തിലേക്ക് തിരിച്ചു വരുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ജയലളിത മരിച്ചത്. ചികിത്സയെ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തു വിട്ടിരുന്നില്ല.
ജയലളിതയുടെ അസുഖത്തെ കുറിച്ചും മരണത്തെകുറിച്ചും നിരവധി ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് കോടതിയും സമാനമായ സംശയം ഉന്നയിച്ചത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം