പാലത്തായിലെ ബാലികക്ക് നീതി; യൂത്ത്‌ലീഗ് കണ്ണ് കെട്ടി പ്രതിഷേധിക്കുന്നു

ഐ.ജി ശ്രീജിത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ കേസ് അട്ടിമറിച്ചതാണെന്ന് ബോധ്യപ്പെട്ടതായി പി കെ ഫിറോസ് ആരോപിച്ചു. മകള്‍ക്കൊപ്പമുള്ള പ്രതിഷേധത്തിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്ക് വെച്ചാണ് ഫിറോസ് ഇക്കാര്യം പറഞ്ഞത്.

Saturday July 18th, 2020

കോഴിക്കോട്: കണ്ണൂര്‍ പാലത്തായിയില്‍ ബി.ജെ.പി നേതാവായ അധ്യാപകന്‍ പീഡിപ്പിച്ച അനാഥ ബാലികക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി കണ്ണ് കെട്ടി പ്രതിഷേധം സംഘടിപ്പിക്കുന്നു. പോക്‌സോ വകുപ്പുകള്‍ ചുമത്താതെ നിസാര വകുപ്പുകള്‍ ചുമത്തി പ്രതിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രം രാഷ്ട്രീയ ഗൂഡാലോചനാണെന്നും യൂത്ത്‌ലീഗ് ആരോപിക്കുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി കണ്ണ് കെട്ടി പ്രതിഷേധിക്കാനാണ് തീരുമാനം. യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വീട്ടില്‍ മകള്‍ക്കൊപ്പം കണ്ണ് കെട്ടി പ്രതിഷേധം രേഖപ്പെടുത്തി. ഐ.ജി ശ്രീജിത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ കേസ് അട്ടിമറിച്ചതാണെന്ന് ബോധ്യപ്പെട്ടതായി പി കെ ഫിറോസ് ആരോപിച്ചു. മകള്‍ക്കൊപ്പമുള്ള പ്രതിഷേധത്തിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്ക് വെച്ചാണ് ഫിറോസ് ഇക്കാര്യം പറഞ്ഞത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം