പ്രസവത്തെതുടര്‍ന്ന് യുവതിയും കുഞ്ഞു മരിച്ചത് ചികില്‍സാ പിഴവ് മൂലമെന്ന് ബന്ധുക്കള്‍

സംഭവത്തില്‍ അന്വേഷണം നടത്തി മുപ്പത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ പൊലീസിനോട് നിര്‍ദേശിച്ചു. ചികിത്സിച്ച ഡോക്ടറോടും വിശദീകരണം ചോദിച്ചിട്ടുണ്ട്. എന്നാല്‍ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Saturday July 18th, 2020

കണ്ണൂര്‍: തലശ്ശേരിയില്‍ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാപിഴവ് കാരണമെന്ന് പരാതി. തലശേരിയിലെ ജോസ്ഗിരി ആശുപത്രിക്കെതിരെയാണ് മരിച്ച മുഴപ്പിലങ്ങാട് സ്വദേശിനിയുടെ കുടുംബം പരാതിയുമായി രംഗത്തെത്തിയത്. മുഴപ്പിലങ്ങാട് സ്വദേശിനി ഷഫ്‌നയെ ഈ മാസം പത്തിനാണ് തലശേരിയിലെ ജോസ് ഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിറ്റേന്ന് ഷഫ്‌ന കുഞ്ഞിന് ജന്മം നല്‍കി. ഇതിന് പിന്നാലെ ഇരുവരുടെയും ആരോഗ്യനില വഷളായി. കണ്ണൂരിലെ രണ്ട് ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാനായില്ല. ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ പരാതി. പ്രസവത്തിനിടയില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. കുഞ്ഞിന്റെ തലയില്‍ രക്തം കട്ടപിടിച്ചത് മറച്ചുവെച്ചെന്നും ശസ്ത്രക്രിയ നടത്തിയതില്‍ അസ്വഭാവികതയുണ്ടെന്നും കുടുംബം ആരോപിച്ചു.

കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം നടത്തി മുപ്പത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ പൊലീസിനോട് നിര്‍ദേശിച്ചു. ചികിത്സിച്ച ഡോക്ടറോടും വിശദീകരണം ചോദിച്ചിട്ടുണ്ട്. എന്നാല്‍ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അമിതമായ രക്തസ്രാവമുണ്ടായിരുന്നെന്നും ജോസ്ഗിരി ആശുപത്രി അധികൃതര്‍ പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം