ജാഗ്രത വര്‍ധിപ്പിക്കണം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 97 പേര്‍ക്ക്

രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്ത് നിന്നും 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്ന് പേര്‍ക്കാണ രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. കണ്ണൂരിലെ എക്‌സൈസ് ജീവനക്കാരന്‍ സുനില്‍ ആണ് മരിച്ചത്.

Thursday June 18th, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജാഗ്രത വര്‍ധിപ്പിക്കണമെന്ന സൂചനയാണിത് നല്‍കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതെ സമയം, രോഗമുക്തി നേടിയത് 89 പേരാണ്. രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്ത് നിന്നും 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്ന് പേര്‍ക്കാണ രോഗം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ മഹാരാഷ്ട്ര 12, ഡല്‍ഹി 7, തമിഴ്‌നാട് 5, ഹരിയാന, ഗുജറാത്ത് 2, ഒറീസ 1 എന്നിങ്ങനെയാണ്. കോവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. കണ്ണൂരിലെ എക്‌സൈസ് ജീവനക്കാരന്‍ സുനില്‍ ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 21 ആയി.

ഇന്ന് 4817 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 2794 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 1358 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 126839 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിലുള്ളവര്‍ 1967 പേരാണ്. ഇന്ന് ആശുപത്രിയില്‍ 190 പേരെ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 108 ആയി.

  • ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 9, കൊല്ലം 8, പത്തനംതിട്ട 3, ആലപ്പുഴ 10, കോട്ടയം 2, കണ്ണൂര്‍ 4, എറണാകുളം 4, തൃശ്ശൂര്‍ 22, പാലക്കാട് 11, മലപ്പുറം 2, കോഴിക്കോട് 1, വയനാട് 2, കാസര്‍കോട് 11.
  • പോസിറ്റീവായവര്‍: പാലക്കാട് 14, കൊല്ലം13, കോട്ടയം 11, പത്തനംതിട്ട 11, ആലപ്പുഴ 9 ,എറണാകുളം തൃശ്ശൂര്‍ ഇടുക്കി 6 വീതം, തിരുവനന്തപുരം കോഴിക്കോട് 5 വീതം മലപ്പുറം കണ്ണൂര്‍ 4 വീതം കാസര്‍കോട് 3.

 

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം