ശശികല അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി

Thursday December 29th, 2016
2

ചെന്നൈ: ജയലളിതയുടെ പിന്‍ഗാമിയായി തോഴി ശശികല ശശികല നടരാജനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. വ്യാഴാഴ്ച ചേര്‍ന്ന അണ്ണാ ഡി.എം.കെ എക്‌സിക്യൂട്ടിവ്ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുത്തത്. യോഗത്തില്‍ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി.

പാര്‍ട്ടി ഭരണഘടനാ ഭേദഗതിക്ക് ജനറല്‍ കൗണ്‍സിലില്‍ അംഗീകാരം വാങ്ങുന്നത് വരെ താല്‍ക്കാലിക നിയമനമാണ് ശശികലയുടേത്. ജയലളിതക്ക് ഭാരതരത്‌ന പുരസ്‌കാരം, മാഗ്‌സസെ അവാര്‍ഡ്, സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കണം, ജയലളിതയുടെ പിറന്നാള്‍ ദിവസം ദേശീയ കര്‍ഷക ദിനമായി പ്രഖ്യാപിക്കണം എന്നതുള്‍പ്പെടെയുള്ള 14 പ്രമേയങ്ങളും ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പാസാക്കി.

ചെന്നൈ വാനഗരത്തില്‍ ശ്രീ വരു വെങ്കടാചലപതി കല്യാണമണ്ഡപത്തില്‍ രാവിലെ 9.30നാണ് യോഗം തുടങ്ങിയത്. പാര്‍ട്ടി പ്രസിഡീയം ചെയര്‍മാന്‍ ഇ. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. 280 എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും 2,770 ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു. ജയലളിതക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് യോഗം ആരംഭിച്ചത്. തുടര്‍ന്ന് പുതിയ ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ പെട്ടെന്ന് തന്നെ തീരുമാനമെടുത്തു.

ശശികലയുടെ പേരില്‍ നാമനിര്‍ദേശപത്രികകള്‍ അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് നല്‍കിയിരുന്നു. ‘ചിന്നമ്മ’യെ സ്വാഗതംചെയ്ത് പാര്‍ട്ടി നേതാക്കളുടെ പത്രപരസ്യങ്ങളും സജീവമായിരുന്നു. എന്നാല്‍, നേതൃപാടവവും ജനസ്വാധീനവും തെളിയിക്കപ്പെടാത്ത സ്ഥിതിക്ക് അല്‍പംകൂടി കാത്തിരിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം