ഷാര്‍ജയില്‍ തിരൂര്‍ സ്വദേശിയെ കുത്തിക്കൊന്ന പാകിസ്താനി പിടിയില്‍

Thursday December 29th, 2016

ഷാര്‍ജ: യു.എ.ഇയെ ഞെട്ടിച്ച തിരൂര്‍ കല്‍പകഞ്ചേരി കുടലില്‍ അലിയുടെ (52) ഘാതകനെ ഷാര്‍ജ പൊലീസ് പിടികൂടി. 42 വയസുള്ള പാകിസ്താനിയാണ് പിടിയിലായത്. രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച് പൊലീസ് നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതി വലയിലായത്. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

അലി അല്ലാതെ സ്ഥാപനത്തില്‍ മറ്റാരുമില്ല എന്ന് ഉറപ്പ് വരുത്തിയാണ് പ്രതി മൈസലൂണിലെ മജസ്റ്റിക് സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയത്. എത്തിയ ഉടനെ കത്തി പുറത്തെടുത്ത് പണവും മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളും ആവശ്യപ്പെടുകയായിരുന്നുവത്രെ. എന്നാല്‍ അലി ഇതിന് വഴങ്ങിയില്ല. തുടര്‍ന്ന് നടന്ന മല്‍പ്പിടിത്തമാണ് കൊലയില്‍ കലാശിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായി അറിയുന്നു. അലിയുടെ ദേഹത്ത് നിരവധി കുത്തുകളേറ്റിരുന്നു. ചോരയില്‍ കുളിച്ചാണ് മൃതദേഹം കിടന്നിരുന്നത്.

ചൊവ്വാഴ്ച രാവിലെ 8.15നാണ് ഇതുമായി ബന്ധപ്പെട്ട പരാതി ഷാര്‍ജ പൊലീസിന് ലഭിക്കുന്നത്. സംഭവ സ്ഥലത്തെത്തിയ പൊലീസും വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു. എന്നാല്‍ കൊല നടന്ന സ്ഥാപനത്തില്‍ സി.സി.ടിവിയില്ലാത്തത് വില്ലനായി. തൊട്ടടുത്ത സ്ഥാപനത്തില്‍ പ്രതിയെന്ന് തോന്നിക്കുന്ന ഒരാള്‍ ഇറങ്ങി ഓടുന്നതിന്റെ മങ്ങിയ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇത് സുക്ഷ്മമായി പരിശോധിച്ചെങ്കിലും കൃത്യമായ രൂപം പൊലീസിന് ലഭിച്ചിരുന്നില്ല. എന്നാല്‍ പൊലീസിന്റെ രഹസ്യ നീക്കത്തില്‍ പ്രതി അകപ്പെടുകയായിരുന്നു.
മോഷണം മാത്രം ലക്ഷ്യമിട്ട് എത്തിയ പ്രതി മണിക്കുറുകളോളം പ്രദേശത്തുണ്ടായിരുന്നുവെന്നാണ് നിഗമനം. സംഭവ ദിവസം 6.45ന് കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തി ഇടപാട് നടത്തി പോയിരുന്നു.
അപ്പോഴെല്ലാം പ്രതി ഈ ഭാഗത്ത് ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്. സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തുള്ള സ്ഥാപനം വളരെ വൈകിയാണ് തുറക്കാറുള്ളത്. എന്നാല്‍ കുത്തേറ്റ അലി സ്ഥാപനത്തിന്റെ പുറത്തേക്ക് ഇറങ്ങി വന്ന് നിലവിളിച്ചതാണ് മോഷണ ശ്രമം ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടാന്‍ കാരണം. അലിയുടെ നിലവിളി കേട്ട് കുറച്ച് അപ്പുറത്തുള്ള ഇറച്ചി കടക്കാരന്‍ ഇറങ്ങി വരുന്നത് കണ്ടതും പ്രതി പെട്ടെന്ന് സ്ഥലം വിടാന്‍ കാരണമായി.

അലിയുടെ കൊല പരിസരത്തുള്ള കച്ചവടക്കാരെയും സമീപവാസികളെയും ഉത്കണ്ഠാകുലരാക്കിയിരുന്നു. പട്ടാപകല്‍, അതും നിരവധി പേര്‍ വരുന്ന ഒരു സ്ഥാപനത്തില്‍ നടന്ന കൊലപാതക വാര്‍ത്ത പലര്‍ക്കും തുടക്കത്തില്‍ വിശ്വാസിക്കാനായില്ല. അലിയെ വര്‍ഷങ്ങളായി അറിയുന്ന വിവിധ രാജ്യക്കാരും ഏറെ സങ്കടത്തോടെയാണ് വാര്‍ത്ത ശ്രവിച്ചത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം