നോട്ട് പിന്‍വലിക്കല്‍; ജനുവരി രണ്ടിന് വമ്പന്‍ പ്രഖ്യാപനം

Thursday December 29th, 2016

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് മറ്റൊരു വമ്പന്‍ പ്രഖ്യാപനം കൂടി പ്രധാനമന്ത്രി നടത്തിയേക്കുമെന്നു സൂചന. ജനുവരി രണ്ടാം തിയതി ലക്‌നൗവില്‍ വച്ചാകും പുതിയ പ്രഖ്യാപനമെന്ന് ഒരു ഇംഗ്ലിഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ നരേന്ദ്ര മോദി ജനങ്ങളോട് ആവശ്യപ്പെട്ട സമയ പരിധി അവസാനിക്കവെയാണ് പുതിയ പ്രഖ്യാപനത്തിനു കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഇപ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഡിസംബര്‍ 30 വരെ സഹിക്കാന്‍ ജനങ്ങള്‍ തയാറാകണമെന്നും മോദി അഭ്യര്‍ഥിച്ചിരുന്നു. നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്ന് ഇപ്പോളുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തക്ക പ്രഖ്യാപനമായിരിക്കും ജനുവരി രണ്ടിനു നടത്തുകയെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം