സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിന് പത്ത് വര്‍ഷം; രാജ്യത്തെ മുസ്ലിം പിന്നാക്കാവസ്ഥക്ക് പരിഹാരമായില്ല

Tuesday December 27th, 2016

ന്യൂഡല്‍ഹി: രാജ്യത്തെ മുസ്‌ലിം പിന്നോക്കവാസ്ഥ തുറന്ന് കാട്ടിയ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പത്ത് വര്‍ഷം പിന്നിടുമ്പോഴും മുസ്‌ലിംകള്‍ സാമൂഹ്യ, ജീവിത തൊഴില്‍ സാഹചര്യങ്ങളില്‍ ബഹുദൂരം പിന്നിലെന്നാണ് കണക്കുകള്‍ പറയുന്നത്. കേന്ദ്ര സിവില്‍ സര്‍വ്വീസ് അടക്കമുള്ള സര്‍ക്കാര്‍ ജോലികളില്‍ മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞ് വരുന്നതായും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2006 നവംബര്‍ 30നാണ് മുസ്ലിങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കവസ്ഥയെ കുറിച്ച് പഠിച്ച ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള കണക്കുകള്‍ പരിശോധിച്ചാലും സ്ഥിതി വ്യത്യസ്ഥമല്ലെന്നു കാണാം.  2005ല്‍ രാജ്യത്തെ പൊലീസ് സേനയിലെ മൊത്തം മുസ്‌ലിം പ്രാതിനിധ്യം 7.63 %. 2013ല്‍ ഇത് 6.27 ശതമാനമായി കുറഞ്ഞു. ഐഎഎസ്, ഐപിഎസ് തലത്തിലാണ് ഏറ്റവും കുറവ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് ഐഎഎസ് മൂന്ന് ശതമാനവും ഐപിഎസ് നാല് ശതമാനവും ആയിരുന്നു മുസ്‌ലിം പ്രാധിനിത്യം. 2016ലെ ആഭ്യന്തര മന്ത്രാലയത്തിലെ കണക്ക് അനുസരിച്ച് ഐ.എ.എസ് തലത്തില്‍ ഇത് 3.32 ആണ്. ഐപിഎസില്‍ 3.19 ശതമാനവും.

സംസ്ഥാന സര്‍വീസില്‍ നിന്ന് സ്ഥാനക്കയറ്റത്തിലൂടെ ഐപിഎസ് ലഭിച്ചവരുടെ എണ്ണം സച്ചാര്‍ റിപ്പോര്‍ട്ടില്‍ 7.63 ശതമാനം. 2016 ലാകട്ടെ ഇത് 3.82 ശതമാനമായി കുത്തനെ കുറഞ്ഞു. മറ്റു കേന്ദ്ര സര്‍വ്വീസുകളിലെയും സര്‍ക്കാര്‍ ജോലികളിലെയും സ്ഥിതി സമാനം തന്നെ. ഈ മേഖലയിലെ മുസ്‌ലിം പ്രാതിനിധ്യം 2010 ല്‍ 10.18 ശതമാനം ആയിരുന്നെങ്കില്‍ 2015ല്‍ 8.57 ശതമാനമായി കുറഞ്ഞു. 2013 ന് ശേഷമുള്ള നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ, ക്രൈം ഇന്‍ ഇന്ത്യ റിപ്പോര്‍ട്ടുകളില്‍ പറയുന്ന പോലീസിലെ മതാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം സംബന്ധിച്ച കണക്കുകളാണ് ഈ താരതമ്യത്തിന്റെ അടിസ്ഥാനം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം