ഫൈസല്‍ വധം: തെളിവെടുപ്പിനിടെ മാധ്യമപ്രവര്‍ത്തകരെ ആര്‍.എസ്.എസുകാര്‍ അക്രമിച്ചു

Thursday December 22nd, 2016
2

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് തെളിവെടുപ്പിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റവും വധഭീഷണിയും. തിരൂര്‍ മംഗലം പുല്ലൂണിയില്‍ തെളിവെടുപ്പിനിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത് വധഭീഷണി മുഴക്കിയത്.

മുഖ്യപത്രി പ്രജീഷിന്റെ വീട്ടില്‍ പോലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെ ആയിരുന്നു സംഭവം. ദേശാഭിമാനി തിരൂര്‍ ലേഖകന്‍ വിനോദ് തലപ്പിള്ളി, തുഞ്ചന്‍ വിഷന്‍ കാമറമാന്‍ ഷബീര്‍ എന്നിവരെയാണ് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തത്. ഇരുവരും ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞ ആര്‍.എസ്.എസുകാര്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടാല്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി.
തെളിവെടുപ്പ് സംഘത്തോടൊപ്പമുണ്ടായിരുന്ന പോലിസുകാര്‍ എത്തിയാണ് ഇരുവരെയും ആര്‍എസ്എസുകാരില്‍ നിന്നും രക്ഷിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയണ്ടായ ആര്‍എസ്എസ് അക്രമണത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് തിരൂരില്‍ ബഹുജന റാലിയും സംഗമവും നടത്തും. തിരൂര്‍ താഴെപ്പാലത്തു നിന്നാണ് റാലി ആരംഭിക്കുന്നത്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം