കൊച്ചി: ആര്‍ത്തിരമ്പിയ മഞ്ഞക്കടലിനെ സാക്ഷിയാക്കി നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാളിന്റെ കലാശപ്പോരാട്ടത്തില്‍ അത് ലറ്റികോ ഡി കൊല്‍ക്കത്തക്ക് ജയം. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കൊല്‍ക്കത്ത ജയിച്ച് കയറിയത്. ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ നേടിയാണ് മഞ്ഞക്കടലിനെ കണ്ണീരണിയിച്ച് കൊല്‍കത്ത കപ്പ് നേടിയത്. അതുവരെ ആരവത്തിലായിരുന്ന ഗ്യാലറി ബ്ലാസ്റ്റേഴ്സിന്റെ തോല്‍വിയോടെ ശോകമൂകമായി.
കേരളത്തിനായി കിക്കെടുത്ത രണ്ടു പേര് ലക്ഷ്യം നേടാനാകാതെ പോയി. ആദ്യം കിക്കെടുത്ത അന്റോണിയോ ജെര്മെന് ഗോള്‍ ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം കിക്കെടുത്ത കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂമിന്റെ കിക്ക് ബ്ലാസ്റ്റേഴ്സ് ഗോളി തടുത്തു. ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം കിക്കെടുത്തെ ബെല്‍ഫോര്‍ട്ടും കിക്ക് കൃത്യമായി വലയിലെത്തിച്ചു.
കൊല്‍ക്കത്തക്കായി സൗമിക് ഡ്യൂട്ടിയും ലക്ഷ്യത്തിലെത്തിച്ചു. പിന്നീട് കിക്കെടുത്ത ബ്ലാസ്റ്റേഴ്സ് താരം ഐന്റേയുടെ കിക്ക് ഗോള്‍ പോസ്റ്റിന് പുറത്തേക്ക് ആയിരുന്നു. പിന്നീട് ബോര്‍ഗ ഫെര്‍ണാണ്ടസ് കൊല്‍ക്കത്തക്കായി ലക്ഷ്യം കണ്ടു. മുഹമ്മദ് റഫീക്ക് കേരളത്തിനായി വലകുലുക്കി. ഇതോടെ സ്കോര്‍ 4-4 എന്ന നിലയിലും തുല്യമായി.