ജയലളിതയുടെ മരണം കൊലപാതകം തന്നെ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

Saturday December 17th, 2016

ചെന്നൈ: ജയലളിത ബന്ധുക്കളോട് പരസ്യമായി അടുപ്പം കാണിക്കാത്തതിന്റെ കാരണം വ്യക്തമാക്കി അനന്തിരവള്‍ അമൃത. കന്നട ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അമൃതയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍. ബന്ധുക്കളോട് അവര്‍ക്കു നല്ല അടുപ്പമായിരുന്നു ഉണ്ടായിരുന്നത്. എല്ലാവര്‍ക്കും നല്ലതു വരണമെന്നു മാത്രമാണ് അവര്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ശശികലയെ വിശ്വസിച്ചതാണ് അവര്‍ക്കു പറ്റിയ തെറ്റ്. ജയലളിതയുടെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ശശികല അനാവശ്യമായി ഇടപെടുകയും വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ബന്ധുക്കളില്‍ നിന്നു പോലും ജയയെ അകറ്റി. കുടുംബാഗംങ്ങളെ കാണുന്നതിനും അവരോടു ഫോണില്‍ സംസാരിക്കുന്നതിനും ശശികല വിലക്ക് ഏര്‍പ്പെടുത്തി.

അമൃത

സ്വര്‍ണ്ണക്കൂട്ടില്‍ അകപ്പെട്ട കിളിയുടെ അവസ്ഥയിലാണു താന്‍ ജീവിക്കുന്നതെന്നു ജയലളിത തുറന്നു പറഞ്ഞിട്ടുണ്ട്. അതിരാവിലേയോ അര്‍ദ്ധരാത്രിയിലോ മാത്രമേ ജയലളിത ഫോണ്‍ ചെയ്തിരുന്നുള്ളു. ഫോണ്‍ ചെയ്യുന്ന സമയത്തുപോലും അവര്‍ ആരെയോ ഭയക്കുന്ന പോലെ തോന്നാറുണ്ടായിരുന്നു. ആരെങ്കിലും മുറിലിയിലേക്കു വരുമ്പോള്‍ അവര്‍ ഫോണ്‍ കട്ട് ചെയ്യും. പിന്നീട് മൂന്നു നാലു ദിവസങ്ങള്‍ക്കു ശേഷം മാത്രമായിരിക്കും വിളിക്കുന്നത്. വിഷമങ്ങള്‍ പറഞ്ഞു ഫോണില്‍ കൂടി പൊട്ടിക്കരയുക വരെ ചെയ്തിട്ടുണ്ട്. ഒരിക്കലും രാഷ്ട്രീയത്തില്‍ പ്രവേശിക്കരുത് എന്ന് അവര്‍ തങ്ങളെ ഉപദേശിക്കുമായിരുന്നു എന്നും അമൃത പറയുന്നു.

ശശികലയില്‍ നിന്ന് അവര്‍ നിരന്തരം ഭീഷണി നേരിട്ടിരുന്നു. ഇക്കാരണത്തലാണ് അവരുടെ എല്ലാ കഥകളും അറിയമായിരുന്നിട്ടും ശശികലയെ ഒപ്പം കൂട്ടേണ്ടി വന്നത്. മരണക്കിടക്കയില്‍ പോലും ശശികല ബന്ധുക്കളെ കാണാന്‍ ജയലളിതയെ അനുവദിച്ചിരുന്നില്ല. കൃത്യമായ പ്ലാന്‍ ചെയ്ത കൊലപാതകമായിരുന്നു ഇതെന്നും സി ബി ഐ അന്വേഷണ നടത്തണം എന്നും അമൃത പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം