‘ബാഡ്മിന്‍റണ്‍ താരം സൈന നെഹവാള്‍ രാജ്യദ്രോഹി’

Thursday December 15th, 2016

saina-nehwal-badmintonഹൈദരാബാദ്: ബാഡ്മിന്റണ്‍ സൂപ്പര്‍ താരം സൈന നേഹ്വാള്‍ ചൈനീസ് ബ്രാന്‍ഡ് ഫോണിനായി പരസ്യം ചെയ്തതിനെതിരെ ഒരു വിഭാഗം രംഗത്ത്. ഹോണര്‍ 8 എന്ന ഫോണുമായുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതാണ് സൈനക്കെതിരെ തിരിയാന്‍ ഇവരെ പ്രേരിപ്പിച്ചത്.

സൈനയുടേത് ‘ദേശവിരുദ്ധ’ കുറ്റമാണെന്നും പെട്ടെന്നുതന്നെ ചൈനീസ് കമ്പനിയുമായുള്ള ധാരണ അവസാനിപ്പിക്കാനും സൈനയുടെ ടൈംലൈനില്‍ അഭിപ്രായങ്ങള്‍ വന്നു. ദയവായി ചൈനീസ് ഉല്‍പ്പന്നം പ്രോത്സാഹിപ്പിക്കരുത്.. അതു നമ്മുടെ രാഷ്ട്രത്തെ അപകടകടപ്പെടുത്തുന്ന കാര്യമാണ് ഒരാള്‍ അഭിപ്രായമെഴുതി. ‘ഞാന്‍ നിങ്ങളുടെ ആരാധകനാണ്. എന്നാല്‍ നിങ്ങള്‍ ചൈനീസ് ഉല്‍പ്പന്നം വാങ്ങാന്‍ പറഞ്ഞാല്‍ ഞാന്‍ വാങ്ങില്ല. ഈ അസംബന്ധം നിര്‍ത്തണം മറ്റൊരാളുടെ അഭിപ്രായം ഇങ്ങനെ.

അതേസമയം സൈനയെ വിമര്‍ശിക്കുന്നവര്‍ ഹോണര്‍ ഉല്‍പാദകരായ ഹുവായി കമ്പനിക്ക് മേക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ചെന്നൈയില്‍ ഒരു യൂണിറ്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സഹായം ചെയ്ത് കൊടുത്ത കാര്യം തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു. എന്നാല്‍ സൈനയുടെ ഫോട്ടോയില്‍ അഭിപ്രായമിട്ട ഭൂരിപക്ഷം പേരും താരത്തെ പിന്തുണക്കുന്നുണ്ട്. ഒരു ചെറിയ വിഭാഗത്തില്‍ നിന്നുള്ള മോശം അഭിപ്രായം കാര്യമാക്കേണ്ടെന്നും ഇവര്‍ സൈനയെ ഉപദേശിക്കുന്നുണ്ട്. കാല്‍മുട്ടിനേറ്റ ശസ്ത്രക്രിയക്ക് ശേഷം അടുത്തിടെയാണ് 26കാരിയായ സൈന കളത്തില്‍ തിരിച്ചെത്തിയത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം