ലഹരി വിരുദ്ധ കാമ്പസുകള്‍ക്കായി സ്റ്റുഡന്റ് പോലീസ് ജാഗ്രത കാണിക്കണം: മുഖ്യമന്ത്രി

Wednesday December 14th, 2016
2

Pinarayi viCPMതിരുവനന്തപുരം: സമൂഹത്തിന്റെ ഭാഗമാണ് താന്‍ എന്ന ചിന്ത വളര്‍ത്താന്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ പരിശീലനരീതിക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ പ്ലസ്ടൂവിന് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ വ്യക്തിയും കുടുംബവും സമൂഹത്തില്‍ ഒറ്റപ്പെട്ട ദ്വീപ് പോലെ കഴിയുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതിന് മാറ്റം വരുത്താന്‍ സ്‌നേഹത്തിലധിഷ്ഠിതമായ പാരസ്പര്യം വളര്‍ത്തുന്ന മഹത്വപൂര്‍ണമായ ദൗത്യമാണ് സ്റ്റുഡന്റ്‌സ് കേഡറ്റ് പരിശീലനം പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യത്തിനും ലഹരിമരുന്നിനുമെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കാന്‍ എസ്പിസിക്ക് കഴിയുന്നുണ്ട്. ഓരോ കാമ്പസും ലഹരി വിരുദ്ധ കാമ്പസാക്കാന്‍ ജാഗ്രതയോടെ ഇടപെടാന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് കഴിയണം. പൊതുവേ രാജ്യവും ലോകവും ശ്രദ്ധിക്കുന്ന ഒന്നാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി. ചെറുപ്രായത്തില്‍തന്നെ സ്വഭാവ രൂപീകരണത്തിന് ഉപകരിക്കുന്ന ഒന്നാണിത്. സാമൂഹിക പ്രതിബദ്ധതയും നേതൃപാടവവും വളര്‍ത്താനും അടുക്കും ചിട്ടയുമുള്ള പരിശീലനത്തിലൂടെ ഓരോ കുട്ടിയുടെയും ശാരീരിക, മാനസിക വളര്‍ച്ചയ്ക്ക് ഇടം നല്‍കാനും സാധിക്കുന്നു. പദ്ധതിക്കായി സര്‍ക്കാര്‍ ഫണ്ട് മാത്രമല്ല, പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടും പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അധ്യക്ഷനായിരുന്നു. ദക്ഷിണ മേഖല എഡിജിപി ബി.സന്ധ്യ, ഐജി മനോജ് എബ്രഹാം, ഡിഐജി പി.വിജയന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജിമ്മി കെ ജോസഫ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. എല്ലാ വിഷയത്തിനും എപ്ലസ് നേടിയ 211 വിദ്യാര്‍ഥികള്‍ക്കാണ് ചടങ്ങില്‍ മെഡലുകള്‍ നല്‍കിയത്. മികച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രവര്‍ത്തനം കാഴ്ചവെച്ച സ്‌കൂളുകള്‍ക്കുള്ള പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു. കേഡറ്റുകള്‍ക്ക് എഡിജിപി ബി.സന്ധ്യ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം