വിദ്യാര്‍ത്ഥികളുടെ ക്ഷമപരീക്ഷിക്കാനുള്ളതല്ല പരീക്ഷകള്‍; കാംപസ് ഫ്രണ്ട്

Sunday December 11th, 2016
2

Campus front flgകോഴിക്കോട്: പരീക്ഷകള്‍ സമയബന്ധിതമായി നടപ്പിലാക്കേണ്ടത് വളരെ അനിവാര്യമാണെങ്കിലും വിദ്യാര്‍ത്ഥികളുടെ ക്ഷമപരീക്ഷിച്ചു കൊണ്ടല്ല അതുചെയ്യേണ്ടതെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.അബ്ദുല്‍ നാസര്‍ പറഞ്ഞു. യാതൊരു ആസൂത്രണവും മുന്നൊരുക്കവുമില്ലാതെ കേരള സാങ്കേതിക സര്‍വകലാശാല സെമസ്റ്റര്‍ പരീക്ഷകള്‍ പ്രഖ്യാപിക്കുകയും പരീക്ഷ നടക്കേണ്ടതിന്റെ തലേദിവസം മാറ്റിവെക്കുകയും പരീക്ഷ വൈകിയേക്കുമെന്ന പ്രതീതി സൃഷ്ടിച്ചതിന് ശേഷം പെടുന്നനെ വീണ്ടും പ്രഖ്യാപിക്കുകയും ചെയതത് വിദ്യാര്‍ത്ഥികളെ അപമാനിക്കലാണ്. വിദ്യാര്‍ത്ഥികളില്‍ കടുത്ത മാനസിക സമ്മര്‍ദ്ധമുണ്ടാക്കുന്ന ഈ നടപടി അംഗീകരിക്കാനാകില്ല.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നുമുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ എഞ്ചിനിയറിംഗ് കോളേജുകളില്‍ പഠിക്കുന്നുണ്ട്. നിരുത്തരവാദപരമായി യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ പ്രഖ്യാപിക്കുന്നത് ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് വളരെയേറെ പ്രയാസം സൃഷ്ടിക്കും. സര്‍വകലാശാലയുടെ ചാന്‍സിലറായ ഗവര്‍ണര്‍ പ്രശ്‌നത്തിലിടപെട്ട് പരീക്ഷ ക്രിസ്മസ് അവധിക്കു ശേഷം നടത്താനുള്ള നടപടി സ്വീകരിക്കണമെന്നും ടി അബ്ദുല്‍ നാസര്‍ ആവശ്യപ്പെട്ടു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം