ശമ്പളവും ആനുകൂല്യവുമില്ല; ദര്‍ശന ടി.വിയിലും പൊട്ടിത്തെറി

Friday December 9th, 2016

darshana-tvകോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനലിനു പിന്നാലെ ഇ കെ സുന്നി വിഭാഗത്തിന്റെ ദര്‍ശന ടി.വിയിലും വന്‍ പൊട്ടിത്തെറി. ശമ്പളകുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളുടെ നിഷേധവും പതിവായതോടെ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദര്‍ശന ടിവിയിലെ ജീവനക്കാര്‍ നിയമനടപടിയിലേക്ക് നീങ്ങുകയാണ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ചാനലിന്റെ തകര്‍ച്ചക്ക് വഴിവെക്കാവുന്നതാണ് അസംതൃപ്തരായ ജീവനക്കാരുടെ കൂട്ടായ പടയൊരുക്കം.

സത്യധാര കമ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥയില്‍ അഞ്ച് വര്‍ഷം മുമ്പാണ് ഇകെ വിഭാഗം സുന്നികളുടെ പോഷക സംഘടനയായ എസ്‌കെഎസ്എസ്എഫ്, ദര്‍ശന പ്രോഗ്രാം ചാനല്‍ ആരംഭിക്കുന്നത്. 55 ജീവനക്കാര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ നിയമപരമായി ലഭിക്കേണ്ട യാതൊരു ആനുകൂല്യം നല്‍കുന്നില്ലെന്നാണ് ജീവനക്കാരുടെ ആക്ഷേപം. തൊഴില്‍ സുരക്ഷയില്ലായ്മക്കൊപ്പം ശമ്പളം മുടങ്ങുന്നതും പതിവായതോടെയാണ് ജീവനക്കാര്‍ മാനേജ്‌മെന്റിനെതിരെ തിരിഞ്ഞിരിക്കുന്നത്.

മാനേജ്‌മെന്റിന്റെ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ നിരവധി പേരെ ഇക്കാലയളവില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടതായും ജീവനക്കാര്‍ ആരോപിക്കുന്നു. കഴിഞ്ഞവര്‍ഷം സ്ഥാപനത്തില്‍നിന്ന് രാജിവച്ച വേളയില്‍ വിഷ്വല്‍ എഡിറ്ററായിരുന്ന തരുണ്‍ ലേബര്‍ കോടതിയില്‍ കേസ് നല്‍കിയിരുന്നു. രണ്ടുമാസത്തെ ശമ്പളം നിഷേധിച്ചതിനെത്തുടര്‍ന്നാണ് തരുണ്‍ ലേബര്‍ കോടതിയെ സമീപിച്ചത്. ഈ കേസ് തുടരുന്നതിനിടെയാണ് കൂടുതല്‍ ജീവനക്കാര്‍ സംയുക്തമായി കേസ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. കേരള പത്രപ്രവര്‍ത്തക യൂണിയനുമായി ആലോചിച്ച് ചാനല്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും മറ്റ് സമരപരിപാടികളും ജീവനക്കാര്‍ ആസൂത്രണം ചെയ്യുന്നതായും നാരദാന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം